കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയിലെ അഭിഷേകാഗ്നി കൺവൻഷന്റെയും എട്ടുനോമ്പിന്റെയും ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി .
മോൻസ് ജോസഫ് എംഎൽഎയാണ് ഇന്നു മൂന്നിന് മർത്ത്മറിയം ഫൊറോന പള്ളിമേടയിൽ യോഗം വിളിച്ചുചേർത്തിരിക്കുന്നത്. പോലീസ്, മോട്ടോർവാഹനവകുപ്പ്, കെഎസ്ആർടിസി, പൊതുമരാമത്ത്, കെഎസ്ഇബി, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗമാണു വിളിച്ചുചേർത്തിരിക്കുന്നത്.
ക്രമീകരണങ്ങൾ വിലയിരുത്തി ഏതെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനു യോഗം തീരുമാനമെടുക്കും. ദൂരസ്ഥലങ്ങളിൽ നിന്നടക്കം പതിനായിരക്കണക്കിനു വിശ്വാസികളെത്തുന്ന കൺവൻഷനും തിരുനാളും എന്ന നിലയിലാണ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേർത്തിരിക്കുന്നതെന്നു മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
അഭിഷേകാഗ്നി കൺവൻഷനു നാളെ തുടക്കമാകും. നാളെ വൈകുന്നേരം നാലിനു കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാൻ മാർ ജോസ് പുളിക്കൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. 5.45ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കണ്വൻഷൻ ഉദ്ഘാടനം ചെയ്യും.