ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ഇ​ന്നു ചേ​രും

Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ​യും എ​ട്ടു​നോമ്പി​ന്‍റെ​യും ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി .

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യാ​ണ് ഇ​ന്നു മൂ​ന്നി​ന് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​മേ​ട​യി​ൽ യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. പോ​ലീ​സ്, മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ്, കെ​എ​സ്ആ​ർ​ടി​സി, പൊ​തു​മ​രാ​മ​ത്ത്, കെ​എ​സ്ഇ​ബി, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​മാ​ണു വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി ഏ​തെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ളെ​ത്തു​ന്ന ക​ൺ​വ​ൻ​ഷ​നും തി​രു​നാ​ളും എ​ന്ന നി​ല​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​തെ​ന്നു മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു.

അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നു നാ​ളെ തു​ട​ക്ക​മാ​കും. നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 5.45ന് ​പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.