അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന് ഒ​​​​രു​​​​ക്കങ്ങൾ പൂ​​​​ർ​​​​ത്തി​​​​യാ​​​യി

Spread the love

കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലെ എ​​​​ട്ടു​​​​നോ​​​​മ്പാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള അ​​​​ഭി​​​​ഷേ​​​​കാ​​​​ഗ്നി ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ന് ഒ​​​​രു​​​​ക്കങ്ങൾ പൂ​​​​ർ​​​​ത്തി​​​​യാ​​​യെ​​​ന്ന് ഫൊ​​​​റോ​​​​ന വി​​​​കാ​​​​രി റ​​​​വ.​​​​ഡോ.​​​ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ, സീ​​​​നി​​​​യ​​​​ർ സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് വെ​​​​ള്ള​​​​ച്ചാ​​​​ലി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ഫാ. ​​​​മാ​​​​ത്യു വെ​​​​ങ്ങാ​​​​ലൂ​​​​ർ, സ​​​​ഹ​​​​വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് എ​​​​ട്ടു​​​​പ​​​​റ​​​​യി​​​​ൽ, ഫാ. ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. അ​​​​ട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ൻ മി​​​​നി​​​​സ്ട്രീ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സേ​​​​വ്യ​​​​ർ​​​​ഖാ​​​​ൻ വ​​​​ട്ടാ​​​​യി​​​​ൽ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ അടുത്ത ഞായർ മുതൽ വ്യാഴം വരെയാണ്. (ആഗസ്റ്റ് 27 മു​​​​ത​​​​ൽ 31 വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ)

ഒ​​​​രേ​​​​സ​​​​മ​​​​യം പ​​​​തി​​​​നാ​​​​യി​​​​രം പേ​​​​ർ​​​​ക്കി​​​​രു​​​​ന്ന് വ​​​​ച​​​​ന​​​​ശ്ര​​​​വ​​​​ണം ന​​​​ട​​​​ത്താ​​​​വു​​​​ന്ന പടുകൂ​​​​റ്റ​​​​ൻ പ​​​​ന്ത​​​​ലാ​​​​ണു ദേ​​​​വ​​​​മാ​​​​താ കോ​​​​ള​​​​ജ് മൈ​​​​താ​​​​ന​​​​ത്ത് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​​ന്ന​​​​ത്. അ​​​​ര​​​​ല​​​​ക്ഷം ച​​​​തു​​​​ര​​​​ശ്ര അ​​​​ടി വി​​​​സ്തീ​​​​ർ​​​​ണ്ണ​​​മു​​​​ള്ള പ്ര​​​​ധാ​​​​ന പ​​​​ന്ത​​​​ലി​​​​നൊ​​​​പ്പം പാ​​​​രി​​​​ഷ് ഹാ​​​​ൾ, പ​​​​ള്ളി, പ​​​​ള്ളി​​​​യ​​​​ങ്ക​​​​ണം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലി​​​​രു​​​​ന്നു വ​​​​ച​​​​നം ശ്ര​​​വി​​​ക്കാം. എ​​​​ൽ​​​​ഇ​​​​ഡി സ്ക്രീ​​​​നു​​​​ക​​​​ൾ വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി സ്ഥാ​​​​പി​​​ക്കും

ദി​​​വ​​​സ​​​വും വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യോ​​​​ടെ​ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ആ​​​​രം​​​​ഭി​​​​ക്കും. 27ന് ​​​​നാ​​​​ലി​​​​ന് കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ച്ചു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കും. 5.45ന് ​​​​പാ​​​​ലാ ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം​​​ചെ​​​​യ്യും. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു പാ​​​​ലാ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ൺ. ജോ​​​​സ​​​​ഫ് മ​​​​ലേ​​​​പ​​​​റ​​​​മ്പിൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കൊ​​​​ല്ലം​​​​പ​​​​റമ്പി​​​​ൽ, മോ​​​​ൺ. ജോ​​​​സ​​​​ഫ് കു​​​​ഴി​​​​ഞ്ഞാ​​​​ലി​​​​ൽ, മോ​​​​ൺ. ഏ​​​​ബ്ര​​​​ഹാം കൊ​​​​ല്ലി​​​​ത്താ​​​​ന​​​​ത്തു​​​​മ​​​​ല​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​ക്കും..

28 മു​​​​ത​​​​ൽ എ​​​​ല്ലാ​​​​ദി​​​​വ​​​​സ​​​​വും രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​തു മു​​​​ത​​​​ൽ 3.30വ​​​​രെ കൗ​​​​ണ്‍​സലിം​​​​ഗി​​​​നും രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ നാ​​​​ലു​​​​വ​​​​രെ കു​​​​മ്പ​​​​സാ​​​​ര​​​​ത്തി​​​​നും ക്ര​​​​മീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. കൗ​​​​ണ്‍​സലിം​​​​ഗ് പാ​​​​രീ​​​​ഷ്ഹാ​​​​ളി​​​​ലും കു​​​​മ്പസാ​​​​രം വ​​​​ലി​​​​യ പ​​​​ള്ളി​​​​യി​​​​ലു​​​​മാ​​​​ണ്.

രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു പ്ര​​​​ത്യേ​​​​ക ഇ​​​​രി​​​​പ്പി​​​​ട​​​​ങ്ങ​​​​ൾ പ്ര​​​​ധാ​​​​ന പ​​​​ന്ത​​​​ലി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ലി​​​​രു​​​​ന്നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​വ​​​​രു​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ പാ​​​​രി​​​​ഷ്ഹാ​​​​ളി​​​നു മു​​​​ന്നി​​​​ലെ പാ​​​​ർ​​​​ക്കിം​​​​ഗ് ഗ്രൗ​​​​ണ്ടി​​​​ലെ​​​​ത്തി​​​​ക്കാം. രോ​​​​ഗി​​​​ക​​​​ളു​​​​മാ​​​​യെ​​​​ത്തു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന ല​​​​ഭി​​​​ക്കാ​​​​നാ​​​​യി പാ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പ്ര​​​​ത്യേ​​​​ക ബ​​​​സ് സൗ​​​​ക​​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തിയിട്ടുണ്ട്.

ഇത്തവണ കൺവൻഷനോടനുബന്ധിച്ചു മുത്തിയമ്മ കുടകൾ എന്നപേരിൽ പ്രത്യേക കുടകളും കൺവെൻഷനോടനുബന്ധിച്ചു തയ്യാറാക്കിയിട്ടുണ്ട്. മുത്തിയമ്മയുടെ ബഹുവർണ ചിത്രങ്ങൾ പേപ്പൽ പതാകയുടെ പശ്ചാത്തലത്തിൽ ആലേഖനം ചെയ്താണു കുടകൾ ഒരുക്കിയിട്ടുള്ളത്.

ദിവ്യകാരുണ്യ ആരാധനയ്ക്കായി ഒരുക്കിയിരിക്കുന്ന അരുളിക്കയും പ്രത്യേകതകളുള്ളതാണ്. നാലടി ഉയരമുള്ള അരുളിക്കയാണ് ആരാധനയ്ക്കായി ഉപയോഗിക്കുന്നത്.

വി​​​​കാ​​​​രി റ​​​​വ. ​​​​ഡോ. ജോ​​​​സ​​​​ഫ് ത​​​​ട​​​​ത്തി​​​​ൽ, ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ഫാ. ​​​​മാ​​​​ത്യു വെ​​​​ങ്ങാ​​​​ലൂ​​​​ർ, സീ​​​​നി​​​​യ​​​​ർ സ​​​​ഹ​​​​വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് വെ​​​​ള്ള​​​​ച്ചാ​​​​ലി​​​​ൽ, സ​​​​ഹ​​​​വി​​​​കാ​​​​രി​​​​മാ​​​​രാ​​​​യ ഫാ. ​​​​ജോ​​​​ർ​​​​ജ് എ​​​​ട്ടു​​​​പ​​​​റ​​​​യി​​​​ൽ, ഫാ. ​​​​ജോ​​​​സ​​​​ഫ് കു​​​​ന്ന​​​​യ്ക്കാ​​​​ട്ട്, ഫാ. ​​​​മാ​​​​ത്യു പി​​​​ണ​​​​ക്കാ​​​​ട്ട്, സെ​​​​പ്ഷ​​​ൽ ക​​​​ണ്‍​ഫെ​​​​സ​​​​ർ ഫാ. ​​​​അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ മൂ​​​​ല​​​​ക്കു​​​​ന്നേ​​​​ൽ, യോ​​​​ഗ​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, കു​​​​ടു​​​​ബ​​​​കൂ​​​​ട്ടാ​​​​യ്മ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ, പ്ര​​​​മോ​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ൽ അം​​​​ഗ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള വി​​​​പു​​​​ല​​​​മാ​​​​യ ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ​​​ക്കു നേതൃത്വം നൽകുന്നത്.