ഒ​രു​ക്ക​ധ്യാ​നം

Spread the love

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ സെപ്റ്റബർ 1 മുതൽ 8 വരെ തീയതികളിൽ നടക്കുന്ന എ​ട്ടു​നോ​മ്പി​ന് ഒ​രു​ക്ക​മാ​യി ഈ മാസം 27 മു​ത​ൽ 31 വ​രെ തീയതികളിൽ ന​ട​ക്കു​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ധ്യാ​നം ഇ​ന്നു ന​ട​ക്കും. ക​ൺ​വ​ൻ​ഷ​നാ​യി ദേ​വ​മാ​താ കോ​ള​ജ് മൈ​താ​ന​ത്ത് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ​ന്ത​ലി​ലാ​ണ് ഒ​രു​ക്ക​ധ്യാ​നം.

ഇ​ന്നു രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ഒ​രു​ക്ക​ധ്യാ​നം. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, കോ​ത​ന​ല്ലൂ​ർ തൂ​വാ​നി​സ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കു​ഴി​വേ​ലി​ൽ എന്നിവർ ധ്യാ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കും. അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സേ​വ​നം ചെ​യ്യു​ന്ന ആ​യി​ര​ത്തോ​ളം വോ​ള​ന്‍റി​യേ​ഴ്സാ​ണ് പ്ര​ധാ​ന​മാ​യും ഒ​രു​ക്ക​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലി​ന് ക​ൺ​വ​ൻ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ​യും തു​ട​ർ​ന്നു എ​ട്ടു​നോ​മ്പ് ക​മ്മി​റ്റി​യു​ടെ​യും യോ​ഗം ചേ​രു​മെ​ന്ന് ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, അ​ഭി​ഷേ​കാ​ഗ്നി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, എ​ട്ടു​നോ​മ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.