അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ധ്യാ​നം ശനിയാഴ്ച ന​ട​ത്തി

Spread the love

കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിൽ സെപ്റ്റബർ 1 മുതൽ 8 വരെ തീയതികളിൽ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന​ അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ധ്യാ​നം ശനിയാഴ്ച ന​ട​ത്തി.

സെപ്റ്റമ്പർ 1 മുതൽ 8 വരെ നടക്കുന്ന എ​ട്ടു​നോ​മ്പി​ന് ഒ​രു​ക്ക​മാ​യി ഈ മാസം 27 മു​ത​ൽ 31 വ​രെ തീയതികളിലാണ് അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷൻ.

20 ക​മ്മി​റ്റി​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം വോ​ള​ന്‍റി​യേ​ഴ്സ് ആണ് ക​ണ്‍​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് സേ​വ​നം ചെ​യ്യു​ന്ന​ത്. ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ഇ​രി​പ്പി​ട​മൊ​രു​ക്കാ​നും ശു​ശ്രൂ​ഷ ചെ​യ്യാ​നു​മാ​യി മാ​ത്രം 200 പേരുള്ള ടീമിനെയാണ് സജ്ജമാക്കിയിരിക്കുന്നത്.

ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന​വ​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ഉ​റ​പ്പാ​ക്കി 21 റൂ​ട്ടു​ക​ളി​ൽ പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും വോ​ള​ന്‍റി​യേ​ഴ്സ് ടീം ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൗ​ണ്‍​സലിം​ഗി​നും കു​മ്പസാ​ര​ത്തി​നും വി​പു​ല​മാ​യ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വാ​ഹ​ന​പാ​ർ​ക്കിം​ഗി​നാ​യി പ്ര​ത്യേ​കം ക്ര​മീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​​ലി​ൽ രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​മൊ​രു​ക്കി​യി​ട്ടു​ണ്ട്. വാ​ഹ​ന​ത്തി​ലി​രു​ന്ന് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന രോഗികളുടെ വാ​ഹ​ന​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക സ്ഥ​ലം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കാ​നാ​യി പ്ര​ത്യേ​ക പാ​സു​ക​ൾ വി​ത​ര​ണം ചെ​യ്യുന്നുണ്ട്.

കു​ടി​വെ​ള്ളം, ഇ​രി​പ്പി​ടം ക്ര​മീ​ക​രി​ക്ക​ൽ, രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം എ​ന്നി​ങ്ങ​നെ​യും ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്.