എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാ​​താ​​വി​​ന്‍റെ ജനനത്തിരുന്നാളും ഇന്ന് ആഘോഷിക്കും

Spread the love

കുറവിലങ്ങാട് മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി​​യി​​ൽ എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാ​​താ​​വി​​ന്‍റെ ജനനത്തിരുന്നാളും ഇന്ന് ആഘോഷിക്കും..

ഇ​ന്നു രാ​വി​ലെ 5.30 നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. 9.30ന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ൾ കു​​ർ​​ബാ​​ന. ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ച്‌ സന്ദേശം നൽകും. 11.30ന് ​​ജ​​പ​​മാ​​ല​​പ്ര​​ദ​​ക്ഷി​​ണം. 12.30ന് ​​സ്നേ​​ഹ​​വി​​രു​​ന്ന്.

ജ​​ന​​ന​​ത്തി​​രു​​നാ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇന്ന് പതിനൊന്നുമണിക്ക് മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മം ന​​ട​​ക്കും. രാ​​ജ്യ​​ത്തു​​ത​​ന്നെ ഏ​​റ്റ​​വും കു​​ടൂ​​ത​​ൽ മേ​​രി​​മാ​​ർ ഒ​​രു​​മി​​ക്കു​​ന്നു​​വെ​​ന്ന​​തി​​ലൂ​​ടെ കു​​റ​​വി​​ല​​ങ്ങാ​​ട്ടെ മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മം ഇ​​തി​​നോ​​ട​​കം ശ്ര​​ദ്ധ​​നേ​​ടി​​യി​​ട്ടു​​ണ്ട്. മ​​റി​​യം, അ​​മ​​ല, മേ​​രി, നി​​ർ​​മ്മ​​ല, വി​​മ​​ല, മ​​രി​​യ തു​​ട​​ങ്ങി ദൈ​​വ​​മാ​​താ​​വി​​ന്‍റെ നാ​​മം സ്വീ​​ക​​രി​​ച്ച​​വ​​രാ​​ണ് സം​​ഗ​​മ​​ത്തി​​ലെ​​ത്തു​​ന്ന​​ത്. ക്രൈ​​സ്ത​​വ പാ​​രമ്പ​​ര്യ​​ത്തി​​ൽ മാ​​മ്മോ​​ദി​​സാ​​പ്പേ​​രാ​​യി മാ​​താ​​വി​​ന്‍റെ പേ​​ര് സ്വീ​​ക​​രി​​ച്ച​​വ​​രും ദൈ​​വ​​മാ​​താ​​വി​​നോ​​ടു​​ള്ള ന​​ന്ദി​​സൂ​​ച​​ക​​മാ​​യി മാ​​താ​​വി​​ന്‍റെ സ്വീ​​ക​​രി​​ച്ച​​വ​​രു​​മാ​​ണ് സം​​ഗ​​മ​​ത്തി​​നെ​​ത്തു​​ന്ന​​വ​​രി​​ലേ​​റെ​​യും.

മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മ​​ത്തി​​നെ​​ത്തു​​ന്ന​​വ​​രെ​​ല്ലാം 21 ക​​ള്ള​​പ്പം വീ​​തം മാ​​താ​​വി​​ന്‍റെ സ​​ന്നി​​ധി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ഇ​​ത് നോമ്പ് വീ​​ട​​ൽ സ​​ദ്യ​​യ്ക്ക് വി​​ളമ്പി ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്ന​​ത് ഇ​​വി​​ടു​​ത്തെ പ​​തി​​വാ​​ണ്. മേ​​രീ​​നാ​​മ​​ധാ​​രി​​ക​​ൾ​​ക്കാ​​യി പ്ര​​ത്യേ​​ക പ്രാ​​ർ​​ത്ഥ​​ന ന​​ട​​ത്തു​​ക​​യും ഉ​​പ​​ഹാ​​രം ന​​ൽ​​കു​​ക​​യും ചെ​​യ്യും.

178 മ​ണി​ക്കൂ​റു​ക​ൾ പി​ന്നിടുന്ന അ​ഖ​ണ്ഡ പ്രാ​ർ​ഥ​ന​ ഇ​ന്ന് സമാപിക്കും.