എ​സ് എം​ വൈ​ എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി

Spread the love

വിദ്യാലയങ്ങ​ൾ​ക്കും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾക്കും 200 മീ​റ്റ​ർ അ​ക​ലെ​യേ മ​ദ്യ​ശാ​ല പാ​ടു​ള്ളൂ എ​ന്ന ന​യം പ​രി​ഷ്ക​രി​ച്ചു 50 മീ​റ്റ​ർ ആ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​സ് എം​ വൈ​ എം കു​റ​വി​ല​ങ്ങാ​ട് യൂ​ണി​റ്റ് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ മ​ദ്യ​ശാ​ല​യും പാ​ഠ​ശാ​ല​യും ഒ​രു​മി​ച്ചാ​കു​ന്ന വിരോധാഭാസമാണ് സംജാതമാകുന്നതെന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

പാ​ലാ രൂ​പ​ത മ​ദ്യ​വി​രു​ദ്ധ സ​മി​തി ഡ​യ​ക്ട​ർ ഫാ. ​മാ​ത്യു പു​തി​യി​ട​ത്ത് സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​റ്റ് ഡ​യ​ക്ട​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, പ്ര​സി​ഡ​ന്‍റ് വി​നു വ​ർ​ഗീ​സ്, സൈ​ജോ സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.