മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു

Spread the love

കു​റ​വി​ല​ങ്ങാ​ട്ട് ന​ട​ന്ന അ​ഭി​ഷേ​കാ​ഗ്നി ക​ൺ​വ​ൻ​ഷ​നി​ൽ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ മി​നി​സ്ട്രി ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ലി​ന് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക ഉ​പ​ഹാ​ര​മാ​യി സ​മ്മാ​നി​ച്ച​ മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. കുറവിലങ്ങാട് ഇടവകയിൽ നിന്നെത്തിയ ആയിരത്തോളം ഇടവകക്കാർക്കൊപ്പം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കാ​യ വി​ശ്വാ​സി​ക​ളു​ടേയും സ്തോ​ത്ര​ഗീ​ത​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് തി​രു​സ്വ​രൂ​പം ആ​ശീ​ർ​വ​ദി​ച്ച് പ്ര​തി​ഷ്ഠി​ച്ച​ത്.

രാവിലെ 4.30നു മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ൽ വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്നാ​ണു തി​രു​സ്വ​രൂ​പ​പ്ര​യാ​ണം ആ​രം​ഭി​ച്ച​ത്. സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, ഫാ. ​ജോ​സ​ഫ് കു​ന്ന​യ്ക്കാ​ട്ട്, ഫാ. ​മാ​ത്യു പി​ണ​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. പ്ര​ത്യേ​ക പ്രാ​ർ​ത്ഥനാ​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 150 ഓ​ളം വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് തി​രു​സ്വ​രൂ​പം സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്.

മ​രി​യ​ഗീ​ത​ങ്ങ​ളും ജ​പ​മാ​ല​യു​മാ​യി പ്രാ​ർ​ത്ഥനാ​മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു 225 കി​ലോ​മീ​റ്റ​റി​ലേ​റെ​യു​ള്ള പ്ര​യാ​ണം. സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കാ​യ വി​ശ്വാ​സി​ക​ൾ ജ​പ​മാ​ല അ​ർ​പ്പ​ണ​വു​മാ​യി തി​രു​സ്വ​രൂ​പ​ത്തെ വ​ര​വേ​റ്റു. കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യ്ക്കു സ്വാ​ഗ​തം എ​ന്ന് എ​ഴു​തി​യ ക​മാ​ന​ങ്ങ​ളും ബ​ഹു​വ​ർ​ണ ചി​ത്ര​ങ്ങ​ളും ഒ​രു​ക്കി​യാ​യി​രു​ന്നു ക്ര​മീ​ക​ര​ണം. ഫാ. ​സാം​സ​ണി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർത്ഥനാ ശു​ശ്രൂ​ഷ​ക​ളും ആ​രാ​ധ​ന​യും ന​ട​ന്നു.

പ​ത്ത് അ​ടി​യോ​ളം ഉ​യ​ര​മു​ള്ള രൂ​പ​മാ​ണ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച​ത്. കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ തെ​ക്കേ സ​ങ്കീ​ർ​ത്തി​യി​ൽ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന മു​ത്തി​യ​മ്മ​യു​ടെ ഒ​റ്റ​ക്ക​ല്ല് രൂ​പ​ത്തി​ന്‍റെ പ​ക​ർ​പ്പാ​ണ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ച​ത്