ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു 26ന് ചൊവ്വാഴ്ച ​​രാ​ത്രി 7.30നു കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും

Spread the love

ഫാ​​ത്തി​​മ​​മാ​​താ സ​​ന്ദേ​​ശ​​യാ​​ത്ര​​യ്ക്കു 26ന് ചൊവ്വാഴ്ച ​​രാ​ത്രി 7.30നു കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​​ള്ളി​​യി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കും. പോ​​ർ​​ച്ചു​​ഗ​​ലി​​ലെ ഫാ​​ത്തി​​മാ​​യി​​ൽ പ​​രി​​ശു​​ദ്ധ അമ്മ പ്ര​​ത്യ​​ക്ഷ​​പെ​​ട്ട​​തി​​ന്‍റെ ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് കെ​​സി​​ബി​​സി ക​​രി​​സ്മാ​​റ്റി​​ക് ക​​ണ്‍​വെ​​ൻ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ർ​​ച്ചു​​ഗ​​ലി​​ൽ നി​​ന്നും കൊ​​ണ്ടു​​വ​​ന്ന ഫാ​​ത്തി​​മാ​​താ​​വി​​ന്‍റെ തി​​രു​​സ്വ​​രൂ​​പം വ​​ഹി​​ച്ചു​​കൊ​​ണ്ടു​​ള്ള സ​​ന്ദേ​​ശ​​യാ​​ത്ര ന​​ട​​ക്കു​​ന്ന​​ത്.

26ന് ​വൈ​കു​ന്നേ​രം ഫാ​ത്തി​മാ​പു​രം ഫാ​ത്തി​മാ​മാ​താ പ​ള്ളി​യി​ൽനി​ന്ന് നിരവധി വാ​ഹ​നങ്ങളുടെ അ​ക​മ്പടി​യോ​ടെയാണ് ഫാ​​ത്തി​​മാ​​താ​​വി​​ന്‍റെ തി​രു​സ്വ​രൂ​പം കു​റ​വി​ല​ങ്ങാ​ട് പള്ളിയിൽ എ​ത്തി​ക്കു​ന്നത്.

1682 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പരിശുദ്ധ അമ്മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട കുറവിലങ്ങാട്ടെ മ​ണ്ണി​ലേ​ക്ക് ഫാ​ത്തി​മ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം രണ്ടാംപ്രാവശ്യം എ​ത്തുമ്പോ​ൾ നാ​ടി​ന്‍റെ സ്മ​ര​ണ​ക​ളി​ൽ 1949ൽ ​ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ചി​ത്രം മി​ന്നി​മ​റ​യും. AD-335ൽ ​മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട സ്ഥ​ല​മെ​ന്ന നി​ല​യി​ൽ ഫാ​ത്തി​മ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​ത്തി​ന് 68 വർഷങ്ങൾക്കുമുമ്പ്, 1949ൽ ​ഉ​ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി​യി​രു​​ന്നു. ഇ​ക്കു​റി ഫാ​ത്തി​മാ​പ്ര​ത്യ​ക്ഷ​ത്തി​ന്‍റെ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഫാ​ത്തി​മാ​മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​മെ​ത്തു​ന്ന​ത്.

ജപമാലപ്രദിക്ഷിണത്തോടും തുടർന്ന് രാത്രി മുഴുവൻ നീ​ളു​ന്ന അ​ഖ​ണ്ഡജാഗരണ ​പ്രാ​ർ​ത്ഥ​ന​യോ​ടെയുമാണ് ഇ​ട​വ​ക​സ​മൂ​ഹം തി​രു​സ്വ​രൂ​പ​ത്തെ സ്വീ​ക​രി​ക്കു​ന്ന​ത്. തി​രു​സ്വ​രൂ​പം 27ന് ​രാ​വി​ലെ 7.30ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലെ പ​ള്ളി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും.