എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം ഈ മാസം 14 ന്

Spread the love

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം ഈ മാസം 14 ന് ശനിയാഴ്ച ​കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ ന​ട​ക്കും.

1973 ൽ ​രൂ​പീ​കൃ​ത​മാ​യ യു​വ​ശ​ക്തി​യും തു​ട​ർ​ന്ന് സി​വൈ​എം, കെ​സി​വൈ​എം എ​ന്നീ പേ​രു​ക​ളി​ൽ പ്രവർത്തിച്ച യുവജനങ്ങളുടെ സംഘടന, എ​സ്എം​വൈ​എം എ​ന്ന് പേ​രു സ്വീകരിച്ചതിനു ശേ​ഷ​മു​ള്ള ആ​ദ്യ യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​നാ​ണ് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. എ​സ്എം​വൈ​എ​മ്മി​ലൂ​ടെ രാ​ഷ്ട്ര​നി​ർ​മ്മിതി​ക്കും സാ​മൂ​ഹി​ക സേ​വ​ന​ത്തി​നും സ​ഭാ​ശു​ശ്രൂ​ഷ​യ്ക്കും ഉ​ത​കു​ന്ന രൂ​പ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണ് യുവ​ജ​ന സ​മ്മേ​ള​ന​മെ​ന്നു ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​മ്പി​ൽ പ​റ​ഞ്ഞു.

പാ​ലാ രൂ​പ​ത​യി​ലെ 17 ഫൊ​റോ​ന​ക​ളി​ലാ​യു​ള്ള 170 ഇ​ട​വ​ക​ളി​ൽ നി​ന്നു മൂ​വാ​യി​ര​ത്തോ​ളം യു​വ​ജ​ന​ങ്ങ​ളാ​ണ് റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്. ശനിയാഴ്ച രാവിലെ 9.30ന് ​പ​ക​ലോ​മ​റ്റം അ​ർ​ക്ക​ദി​യാ​ക്കോ​ൻ ന​ഗ​റി​ൽ നി​ന്ന് ദീ​പ​ശി​ഖാ​പ്ര​യാ​ണം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ദീ​പ​ശി​ഖാ​പ്ര​യാ​ണം എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ന​ട​ക്കു​ന്ന വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന​റാ​ലി കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. 11ന് ​മു​ത്തി​യ​മ്മ ഹാ​ളി​ൽ സ​മ്മേ​ള​നം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉദ്ഘാ​ട​നം ചെ​യ്യും.

എ​സ്എം​വൈ​എം പാ​ലാ രൂ​പത പ്ര​സി​ഡ​ന്‍റ് ഡാ​നി പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്ടർ ഫാ. ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​മ്പി​ൽ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ലാ രൂ​പത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ഛായാ​ചി​ത്രം അ​നാഛാ​ദ​നം നി​ർ​വ​ഹി​ക്കും.

സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​താ​യി കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, എ​സ്എം​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​ന്പി​ൽ, മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു വെ​ങ്ങാ​ലൂ​ർ, ഫാ. ​ജോ​സ​ഫ് മു​തി​ര​ക്കാ​ലാ​യി​ൽ, ഫാ. ​കു​ര്യാ​ക്കോ​സ് പു​ളി​ന്താ​ന​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഡാ​നി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ ഞാ​യ​ർ​കു​ളം, അ​നീ​ഷ് മാ​ത്യു, ജോ​ബിൻ ജോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.