മ​ദ്യ​വി​മോ​ച​ന യാ​ത്ര​യ്ക്ക് ഇ​ന്ന് കു​റ​വി​ല​ങ്ങാ​ട്ട് സ്വീ​ക​ര​ണം

Spread the love

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി ചെ​യ​ർ​മാ​ൻ മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി ന​യി​ക്കു​ന്ന ന​ൽ​കും.
നവംബർ 15-നു തിരുവനന്തപുരത്തു കെ സി ബി സി അധ്യക്ഷൻ ആർച്ച്ബിഷപ് മാർ സൂസൈപാക്യം ഉദ്ഘാടനം നിർവഹിച്ചു ഡിസംബർ 2-നു കാസർകോട്ട് സമാപിക്കുന്ന മദ്യവിരുദ്ധ ബോധവൽക്കരണ ജാഥ ഇ​ന്ന് 4.30ന് കുറവിലങ്ങാട് ​പ​ള്ളി​ക്ക​വ​ല​യി​ൽ എത്തിച്ചേരും. ജാ​ഥായോടൊപ്പം എത്തിച്ചേരുന്ന മാ​ർ റെ​മി​ജി​യൂ​സ് ഇ​ഞ്ച​നാ​നി, പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, ബി​ഷ​പ് ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, സെ​ക്ര​ട്ട​റി പ്ര​സാ​ദ് കു​രു​വി​ള, പാ​ലാ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു പു​തി​യി​ടം എ​ന്നി​വ​രെ സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് റാ​ലി നടത്തും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മ്മേ​ള​നം. ഹെ​ലി​കോ​പ്റ്റ​ർ മാ​തൃ​ക സൃ​ഷ്ടി​ച്ച് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ​ശ്ര​മ​ങ്ങ​ളും ആയിട്ടാണ് ജാഥ കടന്നുപോകുന്നത്.