കു​റ​വി​ല​ങ്ങാ​ട് ദേവമതാകോളജിൽ ആരംഭിച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പദ്ധതി പത്തു വര്ഷം പൂർത്തിയായി

Spread the love

കു​റ​വി​ല​ങ്ങാ​ട് ദേവമതാകോളജിൽ ആരംഭിച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പദ്ധതി പത്തു വര്ഷം പൂർത്തിയായി. 2007 ൽ ​ആ​രം​ഭി​ച്ച “ല​വ് യു​വ​ർ നെ​യ്ബ​ർ” പ​ദ്ധ​തി​യി​ൽ കോ​ള​ജി​ൽ നി​ന്ന് എ​ല്ലാ വ്യാ​ഴാ​ഴ്ച​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ മാ​ഞ്ഞൂ​ർ സൗ​ത്തി​ലു​ള​ള മ​രി​യ​ൻ സൈ​ന്യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​പ്പൊ​തി ന​ൽ​കു​ന്ന പ​തി​വു​മു​ട​ക്കം കൂ​ടാ​തെ തു​ട​രു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്ന് സ്വ​ന്തം ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം മ​റ്റൊ​രു പോ​തി​ച്ചോ​റു​കൂ​ടി കൊ​ണ്ടു​വ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ദ​ശ​വ​ത്സ​രാ​ഘോ​വും മാ​ഞ്ഞൂ​ർ മ​രി​യ​ൻ സൈ​ന്യ​ത്തി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണ​ഫ​ണ്ടി​ന്‍റെ വി​ത​ര​ണ​വും അടുത്ത തിങ്കളാഴ്ച ( 23ന് ) ​ര​ണ്ടി​ന് കോ​ള​ജി​ൽ ന​ട​ക്കും. കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​നം സം​സ്ഥാ​ന ഓ​ർ​ഫ​നേ​ജ് ക​ൺട്രോ​ൾ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫാ. ​റോ​യി മാ​ത്യൂ വ​ട​ക്കേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ർ​ഫ​നേ​ജ് ക​ണ്‍​ട്രോ​ൾ ബോ​ർ​ഡ് അം​ഗ​വു​മാ​യ മേ​രി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ ഡോ.​ഫി​ലി​പ്പ് ജോ​ണ്‍ കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട് കൈ​മാ​റും. ബ​ർ​സാ​ർ ഫാ.​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, ഡോ. ​താ​ർ​സി​സ് ജോ​സ​ഫ്, ഡോ.​ജോ​യി ജേ​ക്ക​ബ്, മ​രി​യ​ൻ സൈ​ന്യം ഡ​യ​റ​ക്ട​ർ പി.​കെ. ലി​ജു​മോ​ൻ , ഡോ. ​ടി.​ടി. മൈ​ക്കി​ൾ, അ​സി. പ്ര​ഫ. റെ​നീ​ഷ് തോ​മ​സ്, സ്റ്റു​ഡ​ന്‍റ​സ് കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ജോ​ണ്‍ കെ. ​സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും