യു​വ​ജ​ന സ​മ്മേ​ള​നം അടുത്ത ശനിയാഴ്ച,

Spread the love

എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്ര​ഥ​മ യു​വ​ജ​ന സ​മ്മേ​ള​നം അടുത്ത ശനിയാഴ്ച, – 16-ാം നൂ​റ്റാണ്ടിൽ ഭാരതസഭയുടെ ​പ്രഥമ നസ്രാണി മെത്രാനായിരുന്ന പറമ്പിൽ ചാണ്ടി മെത്രാന്റെ കത്തീഡ്രൽ ദേവാലയമായിരുന്ന കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യിൽ ന​ട​ക്കും.

1973 ൽ ​രൂ​പീ​കൃ​ത​മാ​യ യു​വ​ശ​ക്തി​യും തു​ട​ർ​ന്ന് സി​വൈ​എം, കെ​സി​വൈ​എം എ​ന്നീ പേ​രു​ക​ളി​ൽ പ്രവർത്തിച്ച യുവജനങ്ങളുടെ സംഘടന, എ​സ്എം​വൈ​എം എ​ന്ന് പേ​രു സ്വീകരിച്ചതിനു ശേ​ഷ​മു​ള്ള ആ​ദ്യ യു​വ​ജ​ന സ​മ്മേ​ള​ന​ത്തി​നാ​ണ് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്.

പാ​ലാ രൂ​പ​ത​യി​ലെ 17 ഫൊ​റോ​ന​ക​ളി​ലാ​യു​ള്ള 170 ഇ​ട​വ​ക​ളി​ൽ നി​ന്നു അയ്യായിരത്തോളം യു​വ​ജ​ന​ങ്ങ​ളാ​ണ് റാ​ലി​യി​ലും സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കു​ന്ന​ത്. ശനിയാഴ്ച രാവിലെ 9.30ന് ക്രൈ​സ്ത​വ സ​ഭാ​ഭ​ര​ണ​ത്തി​ന് 16-ാം നൂ​റ്റാ​ണ്ട് വ​രെ നേ​തൃ​ത്വം ന​ൽ​കി​യ അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​ർ അ​ന്ത്യ​വി​ശ്ര​മം​കൊ​ള്ളു​ന്ന പ​ക​ലോ​മ​റ്റം ത​റ​വാ​ട് പ​ള്ളി​യി​ൽ നി​ന്നു​ള്ള ദീ​പ​ശി​ഖാപ്ര​യാ​ണം പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ ദീ​പ​ശി​ഖാ​പ്ര​യാ​ണം എ​ത്തി​ച്ചേ​രും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ന​ട​ക്കു​ന്ന വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന​റാ​ലി കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് മാ​ർ​ത്തോ​മാ ന​സ്രാ​ണി​ഭ​വ​നി​ലെ മു​ത്തി​യ​മ്മ ഹാ​ളി​ൽ സ​മ്മേ​ള​നം. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉദ്ഘാ​ട​നം ചെ​യ്യും.

എ​സ്എം​വൈ​എം പാ​ലാ രൂ​പത പ്ര​സി​ഡ​ന്‍റ് ഡാ​നി പാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്ടർ ഫാ. ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​മ്പി​ൽ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ് എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പാ​ലാ രൂ​പത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ ഛായാ​ചി​ത്രം അ​നാഛാ​ദ​നം നി​ർ​വ​ഹി​ക്കും.

എ​സ്എം​വൈ​എം രൂ​പീ​കൃ​ത​മാ​യ​തി​ന് ശേ​ഷം ന​ട​ക്കു​ന്ന പ്രഥമരൂ​പ​താ​ത​ല സ​മ്മേ​ള​ന​മെ​ന്ന​തി​നാ​ൽ രൂപതയിലെ മു​ഴു​വ​ൻ ഇ​ട​വ​ക​ളു​ടെയും പ്രാ​തി​നി​ധ്യം ഉണ്ടാകും. റാ​ലി​യും സ​മ്മേ​ള​ന​വും ഉ​ൾ​ക്കൊ​ള്ളി​ച്ച് ന​ട​ത്തു​ന്ന സം​ഗ​മ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ളാ​ണ് രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം