കു​റ​വി​ല​ങ്ങാ​ട്ട് എ​ത്തു​മ്പോ​ൾ സീ​നാ​യ് മ​ല ക​യ​റു​ന്ന അ​നു​ഭ​വ​മാ​ണെന്ന് പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

Spread the love

പ​റ​ഞ്ഞു. എ​സ്എം​വൈ​എം പാ​ലാ രൂ​പ​ത പ്രഥമ യു​വ​ജ​ന​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബിഷപ്. കു​റ​വി​ല​ങ്ങാ​ട്ടേ​ക്ക് എ​ല്ലാ​വ​രും തീ​ർ​ഥാ​ട​ക​രാ​യാ​ണ് എ​ത്തു​ന്ന​ത്… ടൂ​റി​സ്റ്റു​ക​ളെ തീ​ർ​ഥാ​ട​ക​രാ​ക്കു​ന്ന​ത് പ​രി​ശു​ദ്ധാ​ത്മാ​വാ​ണ്… സ​ഭ​യു​ടെ കേ​ന്ദ്ര​സ്ഥാ​നം പോ​ലെ​യാ​ണ് കുറവിലങ്ങാട്…
യു​വ​ത്വം മാ​റ്റ​മി​ല്ലാ​ത്ത യാ​ഥാ​ർ​ഥ്യ​മാ​ണ്… യു​വാ​ക്ക​ൾ സ​ഭ​യു​ടെ ശ്വ​സ​നാ​വ​യ​വം പോ​ലെ​യാ​ണ്. രൂ​പ​ത​യു​ടെ ശ​ക്തി യു​വാ​ക്ക​ളാ​ണ് – മാ​ർ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. യു​​വ​​ജ​​ന​​ സ​​മ്മേ​​ള​​നം പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ഉ​​ദ്ഘാ​​ട​​നം​ ചെ​​യ്തു. എ​​സ്എം​​വൈ​​എം പാ​​ലാ രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഡാ​​നി പാ​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത ​വ​​ഹി​​ച്ചു.

യു​വ​ത്വം നി​ല​നി​ർ​ത്തു​ന്ന സ​ഭ​യ്ക്ക് മാ​ത്ര​മേ ച​രി​ത്രം ശ്ര​ദ്ധി​ക്കാ​നാ​വൂ എ​ന്ന് വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പാ​യു​ടെ ഛായാ​ചി​ത്രം അ​നാ​ച്ഛാ​ദ​നം ചെ​യ്ത് സ​ന്ദേ​ശം ന​ൽ​കി​യ പാലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ പ​റ​ഞ്ഞു. ചി​ന്ത​ക​ൾ​ക്ക് വാ​ർ​ധ​ക്യം പി​ടി​പെ​ട​രു​ത്. ന്യൂ​ജെ​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും രീ​തി​ക​ളെ​യും ഇ​ക​ഴ്ത്തു​ന്ന​തു ശ​രി​യ​ല്ല. ഇ​ത്ത​രം പ്ര​വ​ർ​ത്ത​നം സ​മൂ​ഹ​ത്തെ അ​പ​ക​ട​ക​ര​മാ​യ സ്ഥി​തി​യി​ലേ​ക്കാ​ണു ന​യി​ക്കു​ന്ന​ത്. മാ​റ്റ​ത്തി​നു ത​യാ​റ​ല്ലെ​ന്നു മു​തി​ർ​ന്ന ത​ല​മു​റ പ​റ​യു​ന്ന​തു ജീ​ർ​ണാ​വ​സ്ഥ​യാ​ണെ​ന്നും മാ​ർ മു​രി​ക്ക​ൻ പ​റ​ഞ്ഞു.

പാ​​ലാ രൂ​​പ​​ത​​യി​​ലെ യു​​വ​​ശ​​ക്തി വി​​ളി​​ച്ചോ​​തി വി​​ശ്വാ​​സ​​പ്ര​​ഖ്യാ​​പന റാ​​ലി​​യോ​​ടും പ്രൗ​​ഢോ​​ജ്വ​​ല സ​​മ്മേ​​ള​​ന​​ത്തോ​​ടും എ​​സ്എം​​വൈ​​എം രൂ​​പ​​താ​​ത​​ല പ്രഥമ യു​​വ​​ജ​​ന​​സ​​മ്മേ​​ള​​നം സ​​മാ​​പി​​ച്ചു. മ​​ർ​​ത്ത്മ​​റി​​യം ഫൊ​​റോ​​ന പ​​ള്ളി ആ​​തി​​ഥ്യ​​മ​​രു​​ളി​​യ യു​​വ​​ജ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി ദീ​​പ​​ശി​​ഖാ പ്ര​​യാ​​ണ​​ത്തി​​ലും റാ​​ലി​​യി​​ലും രൂ​​പ​​ത​​യി​​ലെ 170 ഇ​​ട​​വ​​ക​​ക​​ളി​​ൽ​നി​​ന്നു​​ള്ള ആ​​യി​​ര​​ങ്ങ​​ൾ പ​ങ്കെ​ടു​ത്തു.

സമ്മേളനത്തിന് മുന്നോടിയായി പകലോമറ്റത്തു അ​​ർ​​ക്ക​​ദി​​യാ​​ക്കോ​​ന്മാ​​രു​​ടെ ക​​ബ​​റി​​ട​​ത്തി​​ങ്ക​​ൽ​നി​​ന്നാ​​രം​​ഭി​​ച്ച ദീ​​പ​​ശി​​ഖാ​​പ്ര​​യാ​​ണം രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ. ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ രൂ​​പ​​ത വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റൂ​​ബ​​ൻ ആ​​ർ​​ച്ചി​​ന് ദീ​​പ​​ശി​​ഖ കൈ​​മാ​​റി ഉ​​ദ്ഘാ​​ട​​നം ​ചെ​​യ്തു. പ​​ഞ്ചാ​​യ​​ത്ത് ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ​നി​​ന്ന​​രം​​ഭി​​ച്ച വി​​ശ്വാ​​സ പ്ര​​ഖ്യാ​​പ​​ന റാ​​ലി മ​​ർ​​ത്ത്മ​​റി​​യം ഫെ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. പ്രസിഡന്റ് ഡാനി പാറയിൽ പതാക ഏറ്റുവാങ്ങി. എംസി റോഡിലൂടെ നീങ്ങിയ റാലി മർത്തമറിയം ഫൊറോനാ പള്ളിയുടെ കുരിശടിയിൽ സമാപിച്ചു. തുടർന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പതാക ഉയർത്തി.

രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ. ​​കു​​ര്യാ​​ക്കോ​​സ് കാ​​പ്പി​​ലി​​പ​​റ​​മ്പി​​ൽ, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ വ​​കു​​പ്പ് പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി ടി.​​കെ. ജോ​​സ് എ​​ന്നി​​വ​​ർ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ൺ.​ജോ​​സ​​ഫ് കു​​ഴി​​ഞ്ഞാ​​ലി​​ൽ, ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ.​ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, ദേ​​ശീ​​യ ഡ​​യ​​റ​​ക്ട​​ർ ഫാ.​ജോ​​സ​​ഫ് ആ​​ല​​ഞ്ചേ​​രി, രൂ​​പ​​ത വൈ​​സ് ഡ​​യ​​റ​​ക്ട​​ർ സി​​സ്റ്റ​​ർ ഷൈ​​നി, മേ​​ഖ​​ല ഡ​​യ​​റ​​ക്ട​​ർ ഫാ.​മാ​​ത്യു വെ​​ങ്ങാ​​ലൂ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ആ​​ൽ​​വി​​ൻ ഞാ​​യ​​ർ​​കു​​ളം, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് റി​​ന്‍റു സി​​റി​​യ​​ക്, ദേ​​ശീ​​യ കൗ​​ണ്‍​സി​​ല​​ർ ടെ​​ൽ​​മ ജോ​​ബി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ​​മ്മേ​​ള​​നാ​​ന​​ന്ത​​രം ന​​ട​​ന്ന ക​​ലാ​​വി​​രു​​ന്ന് യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ സം​​ഘാ​​ട​​ക​​മി​​ക​​വ് വിളിച്ചറിയിച്ചു.

സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭ​​യി​​ലെ ഏ​​കീ​​കൃ​​ത യു​​വ​​ജ​​ന​​പ്ര​​സ്ഥാ​​ന​​മാ​​യി എ​​സ്എം​​വൈ​​എം രൂ​​പീ​​കൃ​​ത​​മാ​​യ​​തി​​നുശേ​​ഷ​​മു​​ള്ള പ്രഥമ രൂ​​പ​​താ സ​​മ്മേ​​ള​​ന​​മാ​​ണു ന​​ട​​ന്ന​​ത്.

>> ക്രൈ​​സ്ത​​വ യു​​വ​​ജ​​ന​​ങ്ങ​​ളെ മൂ​​ല്യാ​​ധി​​ഷ്ഠി​​ത​​വും ദൈ​​വോ​​ന്മു​​ഖ​​വു​​മാ​​യ ജീ​​വി​​ത​​വീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ ന​​യി​​ക്കാ​​നാ​​യി 1973ൽ ​​രൂ​​പീ​​കൃ​​ത​​മാ​​യ യു​​വ​​ശ​​ക്തി​​യാ​​ണ് 1983ൽ ​​സി​​വൈ​​എം എ​​ന്നും 1995ൽ ​​കെ​​സി​​വൈ​​എം എ​​ന്നും പേ​​ര് സ്വീ​​ക​​രി​​ച്ച് ഓ​​ഗ​​സ്റ്റ് 15 മു​​ത​​ൽ എ​​സ്എം​​വൈ​​എം എ​​ന്ന പേ​​രി​​ലേ​​ക്കു മാ​​റി​​യ​​ത്