മൂ​ന്നു​നോ​മ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ യോഗം വിളിച്ചു

Spread the love

കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യി​ലെ മൂ​ന്നു​നോ​മ്പ് തി​രു​നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ലാ ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പള്ളി യോഗശാലയിൽ ചേർന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

ടൗ​ണി​ലെ ഗ​താ​ഗ​ത​സം​വി​ധാ​ന​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി പ​രി​ഷ്ക​രി​ക്കും.
സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കും.
ടൗ​ണി​ൽ ദി​ശാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും.
ന​ട​പ്പാ​ത​ക​ളി​ൽ പാ​ർ​ക്കിം​ഗ് പാ​ടി​ല്ല. പ​ള്ളി​റോ​ഡി​ൽ നി​യ​മം ലം​ഘി​ച്ച് പാ​ർ​ക്കിം​ഗ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കും. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ മ​തി​യാ​യ രീ​തി​യി​ൽ ദി​ശാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. ന​ട​പ്പാ​ത കൈ​യേ​റി സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ ബോ​ർ​ഡു​ക​ളും നീക്കും.
ഓ​ട​ക​ൾ​ക്ക് മു​ഴു​വ​ൻ ജ​നു​വ​രി 15ന് ​മു​ൻ​പാ​യി സ്ലാ​ബി​ടും.
റോ​ഡ് വി​ക​സ​ന​ത്തി​നൊ​പ്പം ​തീർത്ഥാട​ക​ർ​ക്കാ​യി കു​റ​വി​ല​ങ്ങാ​ട് പ​ള്ളി എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ക്കും.

തോ​ട്ടു​വ-​ന​സ്ര​ത്ത്ഹി​ൽ, പ​ള്ളി​ത്താ​ഴം-​മു​ണ്ട​ൻ​വ​ര​മ്പ്, മു​ട്ടു​ങ്ക​ൽ-​മു​ക്ക​വ​ല​ക്കു​ന്ന് റോ​ഡു​ക​ൾ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തും.
ടൗ​ണ്‍ പ്ര​ദേ​ശ​ത്തെ തെ​രു​വ് വി​ള​ക്കു​ക​ൾ പൂ​ർ​ണ​മാ​യി പ്ര​കാ​ശി​പ്പി​ക്കും. പൊ​തു കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കും.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ എല്ലാ വർഷങ്ങളിലേയുംപോലെ കെഎ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സ് നടത്തും. ക​പ്പ​ൽ​പ്ര​ദ​ക്ഷി​ണം ന​ട​ക്കു​ന്ന ചൊ​വ്വാ​ഴ്ച ക​ട​പ്പൂ​രി​ലേ​ക്കു​ള്ള സ​ർ​വീ​സ് ഉ​റ​പ്പാ​ക്കും.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക കേ​ന്ദ്രം പ്ര​വ​ർ​ത്തി​പ്പി​ക്കും.

വി​ല്ലേ​ജ് ഓ​ഫീ​സി​ൽ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​പ്പി​ക്കും.

തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ കു​റ​ഞ്ഞ​ത് 170 പോ​ലീ​സു​കാ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂം ​അ​നൗ​ണ്‍​സ്മെ​ന്‍റ് സൗ​ക​ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​പ്പി​ക്കു​മെ​ന്ന് വൈ​ക്കം ഡിവൈ​എ​സ്പി കെ. ​സു​ഭാ​ഷ്, കു​റ​വി​ല​ങ്ങാ​ട് എ​സ്ഐ ഷ​മീ​ർ​ഖാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ണു​ക​ളു​ടെ വിൽപ്പന നി​രോ​ധി​ച്ചി​ട്ടു​ള്ള​താ‍​യി ആ​ർ​ഡി​ഒ അ​റി​യി​ച്ചു.

മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, പാ​ലാ ആ​ർ​ഡി​ഒ അ​നി​ൽ ഉ​മ്മ​ൻ, ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മാ​ത്യു, ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.