കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം മാർ തോമാ നസ്രാണി സഭയുടെ മർത്ത് മറിയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ്‌ ആർച്ച് ഡീക്കൻസ് പള്ളി ആയി

Spread the love

ആഗോള മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയം മാർ തോമാ നസ്രാണി സഭയുടെ മർത്ത് മറിയം മേജർ ആർക്കി എപ്പിസ്‌കോപ്പൽ പിൽഗ്രിം സെന്റർ ആൻഡ്‌ ആർച്ച് ഡീക്കൻസ് പള്ളി ആയി. ഇനി മേജർ ആർക്കി എപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ തീർഥാടന കേന്ദ്രമായി അറിയപ്പെടും. ജനുവരി എട്ട് മുതൽ 13 വരെ കൂടിയ സീറോ മലബാർ സിനഡിന്‍റെ ശിപാർശ പ്രകാരമാണ് കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന ദേവാലയത്തിന് ഈ പദവി ലഭിച്ചിരിക്കുന്നത്. നവീകരിച്ച ദേവാലയത്തിന്‍റെ വെഞ്ചരിപ്പിനോട് അനുബന്ധിച്ച് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് വിശുദ്ധ കുർബാനമധ്യേ പ്രഖ്യാപനം നടത്തിയത്. ഇനി നസ്രാണി സഭയുടെ മുഴുവൻ പള്ളിയായിരിക്കും ഇത്…

മാർത്തോമ്മാ മക്കളുടെ ജറുസലേമാണ് കുറവിലങ്ങാടെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു. സിനഡിന്‍റെ തീരുമാനപ്രകാരം പ്രഖ്യാപനത്തിന്‍റെ കോപ്പി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന് സമർപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാന്പിക്കൽ, മാർ ജോസഫ് പള്ളിക്കാപ്പറന്പിൽ, രൂപതാ വികാരി ജനറാൾമാർ, ഫൊറോന വികാരി ഫാ. ജോസഫ് തടത്തിൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം നടത്തിയത്. ദിവ്യബലിക്കുശേഷം ദേവാലയത്തിലെ മൂന്ന് നോമ്പ്തി രുനാളിനും കർദിനാൾ കൊടിയേറ്റി.

ആലഞ്ചേരി പിതാവിന്റെ കല്പന ഇങ്ങനെ തുടങ്ങുന്നു….

ദൈവകൃപയാലും,പരിശുദ്ധ ദൈവമാതാവിന്റെ പ്രാർത്ഥനായാലും, മാർത്തോമാ ശ്ലീഹായുടെ സഭയെ ഭാഗ്യത്തോടെ പാലിക്കുന്ന മലബാർസുറിയാനി കത്തോലിക്കാ മെത്രാൻ സുന്നഹദോസിന്റെ മനോഗുണത്താലും, നി. വ. ദി. ശ്രീ. ആലഞ്ചേരിൽ മാർ ഗീവർഗീസ് വലിയമെത്രാപ്പോലീത്തായുടെ കല്പനയാലും, കുറവിലങ്ങാട് മാർത്ത് മറിയം ആർക്കാദിയോക്കൻ വലിയപള്ളിക്ക് “മേജർ ആർച്എപ്പിസ്കോപ്പൽ തീർത്ഥാടനകേന്ദ്രം” പദവി നൽകി, മിശിഹാകാലം 2018 ആം ആണ്ട് ദനഹാ മൂന്നാംഞായർ അതേ പള്ളിയിൽ ഭദ്രാസനമെത്രാൻ കല്ലറങ്ങാട്ട് യൗസേഫ് മെത്രാനാൽ വായിച്ച് അംഗീകരിച്ചു നൽകപ്പെട്ടു…

ദൈവകൃപയാല്‍ അനുഗ്രഹീതമായ തിരുകുറവിലങ്ങാട്‌ പട്ടണത്തില്‍ ശുദ്ധമാന ദൈവമാതാവിന്‍റെ നാമത്തില്‍ കാരണവന്മാര്‍ കല്ലിട്ടതും, പിതാക്കന്മാര്‍ കൌറാ ചെയ്യപെട്ടതുമായ വിശുദ്ധ ദൈവാലയം…

മേ​​ജ​​ർ ആ​​ർ​​ക്കി എ​​പ്പി​​സ്കോ​​പ്പ​​ൽ പ്ര​​ഖ്യാ​​പ​​ന വാ​​ർ​​ത്ത ഹ​​ർ​​ഷാ​​ര​​വ​​ത്തോ​​ടെ​​യാ​​ണ് ഇ​​ട​​വ​​ക​​സ​​മൂ​​ഹം സ്വീ​​ക​​രി​​ച്ച​​ത്. ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യു​​ടെ പ്ര​​ഖ്യാ​​പ​​നം രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​ധ്യേ വാ​​യി​​ച്ച​​പ്പോ​​ൾ കു​​റ​​വി​​ല​​ങ്ങാ​​ട് പ​​ള്ളി​​യു​​ടെ വ​​ലി​​യ മ​​ണി​​ക​​ൾ മുഴങ്ങിക്കൊണ്ടിരുന്നു.

ന​​വീ​​ക​​രി​​ച്ച ദേ​​വാ​​ല​​യ​​ത്തി​​ന്‍റെ വെ​​ഞ്ച​​രി​​പ്പ് നി​​ർ​​വ​​ഹി​​ക്കാ​​നെ​​ത്തി​​യ സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി​​യെ വി​​കാ​​രി റ​​വ.​​ഡോ.​​ജോ​​സ​​ഫ് ത​​ട​​ത്തി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​ല​​യ്ക്കാ​​മാ​​ല​​യ​​ണി​​യി​​ച്ച് സ്വീ​​ക​​രി​​ച്ചു. 81 കു​​ടും​​ബ കൂ​​ട്ടാ​​യ്മ ലീ​​ഡ​​ർ​​മാ​​ർ മു​​ത്തു​​ക്കു​​ട​​ക​​ളും കു​​റ​​വി​​ല​​ങ്ങാ​​ട് പ​​താ​​ക​​ക​​ളു​​മേ​​ന്തി​​യും വെ​​ള്ള​​യും ക​​റു​​പ്പും നി​​റ​​ഞ്ഞ പ്ര​​ത്യേ​​ക വേ​​ഷം​​ധ​​രി​​ച്ച സ​​ണ്‍​ഡേ സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ത്തി​​യ​​മ്മ​​ക്കു​​ട​​ക​​ളു​​മാ​​യും അ​​ണി നി​​ര​​ന്നു പു​​ഷ്പ​​വൃ​​ഷ്ടി​​യോ​​ടെ​​യാ​​ണ് സ​​ഭ​​യു​​ടെ വ​​ലി​​യ ഇ​​ട​​യ​​നെ സ്വീ​​ക​​രി​​ച്ച​​ത്. തു​​ട​​ർ​​ന്നു ന​​വീ​​ക​​രി​​ച്ച ദേ​​വാ​​ല​​യ കൂ​​ദാ​​ശ​​യും ദൃ​​ശ്യ​​വ​​ത്ക​​രി​​ച്ച അ​​ത്ഭു​​ത ഉ​​റ​​വ​​യു​​ടെ വെ​​ഞ്ച​​രി​​പ്പും ന​​ട​​ന്നു. വിശുദ്ധ കുർബാന സമാപനത്തിൽ ദേവാലയ നവീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച എല്ലാവർക്കും വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ നന്ദിപ്രകാശനം നടത്തി.
വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് കു​​റ​​വി​​ല​​ങ്ങാ​​ടി​​നു ഭ​​ക്തി​​യു​​ടെ രാ​​പ​​ക​​ലു​​ക​​ൾ സ​​മ്മാ​​നി​​ക്കു​​ന്ന മൂ​​ന്നുമ്പ് തി​​രു​​നാ​​ളി​​നും കൊ​​ടി​​യേ​​റി.

ച​​ട​​ങ്ങു​​ക​​ൾ​​ക്ക് വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് ത​​ട​​ത്തി​​ൽ, സീ​​നി​​യ​​ർ സഹവി​​കാ​​രി ഫാ. ​​കു​​ര്യാ​​ക്കോ​​സ് വെ​​ള്ള​​ച്ചാ​​ലി​​ൽ, സഹവി​​കാ​​രി​​മാ​​രാ​​യ ഫാ. ​​ജോ​​ർ​​ജ് എ​​ട്ടു​​പ​​റ​​യി​​ൽ, ഫാ. ​​ജോ​​സ​​ഫ് കു​​ന്ന​​ക്കാ​​ട്ട്, ഫാ. ​​മാ​​ത്യു പി​​ണ​​ക്കാ​​ട്ട്, ഫാ. ​​മാ​​ത്യു വെ​​ങ്ങാ​​ലൂ​​ർ, സ്പെ​​ഷ​​ൽ ക​​ണ്‍​ഫെ​​സ​​ർ ഫാ. ​​അ​​ല​​ക്സാ​​ണ്ട​​ർ മൂ​​ല​​ക്കു​​ന്നേ​​ൽ തുടങ്ങിയവർ നേ​​തൃ​​ത്വം ന​​ൽ​​കി.