കു​റ​വി​ല​ങ്ങാ​ട്ടെ പെൺ​ള്ളി​ക്കൂ​ടം ഇ​ന്ന് ശ​താ​ബ്ദി​യു​ടെ നി​റ​വി​ൽ

Spread the love

പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ​മെ​ന്ന ല​ക്ഷ്യ​ത്തി​ൽ തു​ട​ക്ക​മി​ട്ട എത്തിനിൽക്കുന്നു. മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ 1919 മേ​യ് 15ന് ആ​രം​ഭി​ച്ച സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളാ​ണ് ല​ക്ഷ​ക്ക​ണ​ക്കാ​യ വി​ദ്യാ​ർ​ത്ഥിനി​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്ന് നൂറ്റാണ്ടിന്റെ നി​റ​വി​ലെ​ത്തി​യ​ത്.

മ​ർ​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന ഫാ. ​തോ​മ​സ് പു​ര​യ്ക്ക​ലി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി ആ​ദ്യ​പെ​ണ്‍​പ​ള്ളി​ക്കൂ​ട​ത്തി​ന് ആ​രം​ഭ​മാ​യ​ത്. ഒ​ന്നും ര​ണ്ടും ക്ലാ​സു​ക​ളോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. ക​ർ​മ​ലീ​ത്താ സ​ന്യാ​സി​നി​മാ​രാ​യി​രു​ന്ന സി​സ്റ്റ​ർ അ​ർ​ക്കാ​ഞ്ച​ല, സി​സ്റ്റ​ർ എ​വു​പ്രാ​സി​യ എ​ന്നി​വ​രാ​ണ് ആ​ദ്യ​നാ​ളു​ക​ളി​ൽ അ​റി​വി​ന്‍റെ വാ​താ​യ​നം തു​റ​ന്നു​ന​ൽ​കി​യ​ത്. ആ​ദ്യ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ്ണ മി​ഡി​ൽ സ്കൂ​ളാ​യി സ്‌കൂൾ വളർന്നു വികസിച്ചു. 1928 ൽ ​ മി​ഡി​ൽ സ്കൂ​ളി​നെ ഇം​ഗ്ലീ​ഷ് മി​ഡി​ൽ സ്കൂ​ളാ​യി ഉ​യ​ർ​ത്തി. 1950 ൽ ​ഹൈ​സ്കൂ​ളാ​യി വ​ള​ർ​ന്ന​തോ​ടെ എ​ൽ​പി വി​ഭാ​ഗം ഇ​പ്പോ​ഴുള്ള കെ​ട്ടി​ട​ത്തി​ലേ​ക്കു പ്ര​വ​ർ​ത്ത​നം മാ​റ്റി പ്രവർത്തനം തുടങ്ങി.

നിലവിൽ റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ മാ​നേ​ജ​രും സി​സ്റ്റ​ർ ലി​സ മാ​ത്യു ഹെ​ഡ്മി​സ്ട്ര​സു​മാ​യു​ള്ള എ​ൽ​പി സ്കൂ​ൾ ജി​ല്ല​യി​ൽ​ത​ന്നെ പാ​ഠ്യ​പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്. മൂ​ന്നു​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ നാ​ലു ക്ലാ​സു​ക​ളി​ലാ​യി ഇ​വി​ടെ വി​ദ്യ അ​ഭ്യ​സി​ക്കു​ന്നു. പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള ഒ​ട്ടേ​റെ അം​ഗീ​കാ​ര​ങ്ങ​ൾ ഈ ​സ്കൂ​ളി​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. ആ​ദ്യ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മൂ​ന്നാം​ത​ല​മു​റ​യാ​ണ് ഇപ്പോൾ ഈ ​വി​ദ്യാ​ല​യ​ത്തി​ന്‍റെ പ​ടി​ക​യ​റിയെ​ത്തു​ന്ന​ത്.
ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ സെ​ന്‍റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂളിന്റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​ക്കൊ​പ്പം ജനുവരി 26 നു ​നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.