കുറവിലങ്ങാട് പള്ളി നവീകരണത്തിലൂടെയും പുതുപദവിയിലൂടെയും വ്യത്യസ്തമായ 2018 ലെ മൂന്നുനോമ്പ് തിരുന്നാൾ സമാപിച്ചു. നവനാമത്തിലായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലേക്ക് ഈ വർഷം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് തീർത്ഥാടനത്തിനും തിരുനാളിൽ പങ്കെടുക്കുവാനുമായി എത്തിയത്.
തിരുനാളിന്റെ സമാപനദിനമായിരുന്ന ഇന്നലെ ജൂബിലി കപ്പേളയിലേക്കു നടന്ന പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്.
ഇന്നു രാവിലെ 7.30ന് വികാരി റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് സെമിത്തേരി സന്ദർശനവും ഒപ്പീസും നടക്കും.
ഇനി ഫെബ്രുവരി 5, 6, 7, 8, 9 തീയതികളിൽ നടക്കുന്ന ദേശത്തിരുന്നാളുകൾക്കും, ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന പത്താംതീയതി തിരുന്നാളിനുമായി കുറവിലങ്ങാട് കാത്തിരിക്കുന്നു.