വിളംബരറാലി നടത്തി

Spread the love

കു​റ​വി​ല​ങ്ങാ​ട്ട് അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്നു​ന​ൽ​കി വി​വി​ധ ക​ർ​മ്മ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് എ​ടു​ത്തു​യ​ർ​ത്തി​യ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യും, സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യും അറിയിച്ചുകൊണ്ട് കുറവിലങ്ങാട് നഗരത്തിൽ വിളംബരറാലി നടത്തി.

സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് ചു​റ്റി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. കൊ​ടി​യും ക​ട​ലാ​സു​പൂ​ക്ക​ളും ബ​ഹു​വ​ർ​ണ വ​സ്ത്ര​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കാ​യ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടി​നെ​യൊ​ന്നാ​കെ സ​മ്മേ​ള​ന​ത്തി​ലേ​ക്കും ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കും ക്ഷ​ണി​ക്കു​ന്ന​തി​ന് തു​ല്യ​മാ​യി മാ​റി റാ​ലി. അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും മാ​നേ​ജ്മെ​ന്‍റും ജ​ന​പ്ര​തി​നി​ധി​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം റാ​ലി​യി​ൽ കൈ​കോ​ർ​ത്തു.
റാ​ലി മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മാ​പ​ന​സ​മ്മേ​ള​നം മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ലി​യെ​ത്തു​ട​ർ​ന്ന് പ്രി​ൻ​സി​പ്പ​ൽ എ.​എം. ജോ​സു​കു​ട്ടി, ഹെ​ഡ്മി​സ്ട്ര​സു​മാ​രാ​യ കെ.​വി. മി​നി​മോ​ൾ, സി​സ്റ്റ​ർ. ലി​സ മാ​ത്യൂ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി.

ആഘോഷങ്ങൾക്ക് ഇ​ന്ന് തി​രി​തെ​ളി​യും. ഇ​ന്ന് 4.30 ന് ​കു​റ​വി​ല​ങ്ങാ​ട് പള്ളിയുടെ പാ​രി​ഷ്ഹാ​ളി​ലാണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല ഉ​യ​രു​ക. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ആഘോഷങ്ങൾക്ക് തു​ട​ക്കം കു​റി​ക്കും. പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മ്മേ​ള​നം പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ കെ.​എം. മാ​ണി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കും. മാ​നേ​ജ​ർ റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ബ​ർ​ക്കു​മാ​ൻ​സ് കു​ന്നും​പു​റം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. സ​മ്മേ​ള​നാ​ന​ന്ത​രം മ​ർ​ത്ത്മ​റി​യം വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.