മൂന്നുനോമ്പ് തിരുന്നാൾ സമാപിച്ചു

Spread the love

കുറവിലങ്ങാട് പള്ളി ന​വീ​ക​ര​ണ​ത്തി​ലൂ​ടെ​യും പുതുപ​ദ​വി​യി​ലൂ​ടെ​യും വ്യത്യസ്തമായ 2018 ലെ മൂന്നുനോമ്പ് തിരുന്നാൾ സമാപിച്ചു. നവനാമത്തിലായ കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലേക്ക് ഈ വർഷം ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് തീർത്ഥാടനത്തിനും തിരുനാളിൽ പങ്കെടുക്കുവാനുമായി എത്തിയത്.

തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ ജൂ​ബി​ലി ക​പ്പേ​ള​യി​ലേ​ക്കു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ൽ ആ​യി​ര​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ഇ​ന്നു രാ​വി​ലെ 7.30ന് ​വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും ഒ​പ്പീ​സും ന​ട​ക്കും.

ഇനി ഫെബ്രുവരി 5, 6, 7, 8, 9 തീയതികളിൽ നടക്കുന്ന ദേശത്തിരുന്നാളുകൾക്കും, ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന പത്താംതീയതി തിരുന്നാളിനുമായി കുറവിലങ്ങാട് കാത്തിരിക്കുന്നു.