കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ​ത്തി

Spread the love

‘തറവാട്ടിലേക്ക് തിരിച്ചെത്തിയതു പോലെ’യുള്ള അ​നു​ഭ​വ​മാ​ണു​ള്ള​ത് ഇ​പ്പോ​ൾ കുറവിലങ്ങാട്ട് എത്തിയപ്പോൾ… എ​ന്റെ അ​ടി​സ്ഥാ​നം ഈ ​കു​റ​വി​ല​ങ്ങാ​ട്ടാ​ണ്. ഞ​ങ്ങ​ൾ കു​റ​വി​ല​ങ്ങാ​ട്ടു​കാ​രാ​ണ്’ – മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം തീ​ർ​ത്ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്റെ മു​റ്റ​ത്ത് പൂ​ച്ചെ​ണ്ട് ന​ൽ​കി സ്വീ​ക​രി​ച്ച വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ലി​നോ​ട് ഈ ​വാ​ക്കു​ക​ൾ പ​റ​യുമ്പോ​ൾ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന്റെ മു​ഖ​ത്ത് ഗൃ​ഹാ​തു​ര​സ്മ​ര​ണ​ക​ൾ മി​ന്നി​മ​റ​യു​ക​യാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട് പ​ക​ലോ​മ​റ്റം കു​ടും​ബ​ത്തി​ന്റെ ശാ​ഖ​യാ​ണ് ക​ണ്ണ​ന്താ​നം കു​ടും​ബ​മെ​ന്നും പൂ​ർ​വ്വി​ക​ർ കു​റ​വി​ല​ങ്ങാ​ട്ടു​നി​ന്ന് മാ​റി​താ​മ​സി​ച്ച​വ​രാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ​ത്തി​യ​ത്. അൽഫോൻസ് കണ്ണന്താനം ദേവാലയത്തിൽ എത്തുമ്പോൾ ഒരു വിവാഹച്ചടങ്ങ് നടക്കുകയായിരുന്നു. കേ​ന്ദ്ര​മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി ന​വീ​ക​രി​ച്ച പള്ളിയകത്ത് പ്രവേശിച്ചു പ്രാർത്ഥിച്ചു. ദൈ​വ​മാ​താ​വ് കു​ട്ടി​ക​ൾ​ക്ക് തെ​ളി​ച്ചു​ന​ൽ​കി​യ നീ​രു​റ​വ​യി​ൽ നി​ന്ന് ജ​ലം​നു​ക​ർ​ന്ന കേ​ന്ദ്ര​മ​ന്ത്രി പത്താം തീയതി തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്ന ചെറിയപള്ളിയിലും പ്രവേശിച്ചു പ്രാർത്ഥിച്ചു. നൂ​റ്റാ​ണ്ടു പി​ന്നി​ട്ട പ​ള്ളി​മേ​ട​യി​ലെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി പ​ള്ളി​മേ​ട​യു​ടെ പ​ഴ​ക്ക​വും നി​ർ​മ്മാ​ണ​രീ​തി​യും ചോ​ദി​ച്ച​റി​ഞ്ഞു.

കു​റ​വി​ല​ങ്ങാ​ട്ടെ സെ​ന്റ് മേ​രീ​സ് സ്കൂ​ളു​ക​ളു​ടെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യും ശ​താ​ബ്ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ്മേ​ള​ന​ത്തി​ൽ രാ​ഷ്ട്ര​പ​തി​യെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​കു​മോ​യെ​ന്ന വി​കാ​രി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും ഇ​തി​നാ​യി പ​രി​ശ്ര​മി​ക്കാ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പി​ള്ളി, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സെ​പ്ഷ​ൽ ക​ണ്​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കേ​ന്ദ്ര​മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്.

കേന്ദ്ര വിനോദസഞ്ചാര വകുപ്പിൽനിന്നു തീർത്ഥാടന ടൂ​റി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​വി​ല​ങ്ങാ​ടി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ എ​ന്തെ​ങ്കി​ലും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കാ​നാ​കു​മോ​യെ​ന്ന​ കാര്യവും പ​രി​ശോ​ധി​ക്കു​മെ​ന്ന് ഉറപ്പു നൽകിയാണ് അൽഫോൻസ് കണ്ണന്താനം ഇവിടെനിന്നും മടങ്ങിയത്.

ബിജെപി സംസ്ഥാന കമ്മിറ്റിയംഗം നോബിൾ മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ജിജോ ജോസഫ്, നിയോജകമണ്ഡലം പ്രസിഡന്റ് സുദീപ് നാരായണൻ, പാർട്ടി കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എസ്.ആർ. ഷിജോ എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു