പ​ത്താം​തീ​യ​തി തി​രു​നാ​ൾ ആഘോഷിക്കും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നും നാ​ളെ​യും (ഫെബ്രുവരി10,11 ശനി, ഞായർ) വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി​യു​ള്ള പ​ത്താം​തീ​യ​തി തി​രു​നാ​ൾ ആഘോഷിക്കും.

ഇ​ന്നു രാവിലെ 5.30, 7.00, 8.00 എ​ന്നീ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന.
9.45 നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യും പൊ​തു​മാ​മ്മോ​ദീ​സ​യും.
5.00ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
7.00 ​ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.

നാ​ളെ 5.30 നും ​7.00 ​നും വി​ശു​ദ്ധ കു​ർ​ബാ​ന.
8.45ന് ​സീ​നി​യ​ർ അ​സി.​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും.
11.00 നു ​വി​ശു​ദ്ധ കു​ർ​ബാ​ന.
4.30 ന് ​ഫാ. തോ​മ​സ് ആ​യി​ലു​ക്കൂ​ന്നേ​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ​ര്‍​പ്പി​ക്കും.
6.00ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.

ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പങ്കെടുത്ത വി​വി​ധ സോ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ദേ​ശ​ത്തി​രു​നാ​ളു​ക​ൾ​ക്ക് ഇന്നലെ സ​മാ​പ​ന​മാ​യി. സ​മാ​പ​ന​ദി​ന​മാ​യി​രു​ന്ന ഇ​ന്ന​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നും ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്നും ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ ന​ട​ന്നു.