നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണം 23ന്

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത് മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻസ് തീർത്ഥാടന ദേ​വാ​ല​യ​ത്തി​ലെ നാ​ൽ​പ​താം വെ​ള്ളി​യാ​ച​ര​ണം 23ന് വെള്ളിയാഴ്ച (നാ​ളെ) ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു പീ​ഡാ​നു​ഭ​വ​യാ​ത്ര പ​ള്ളി​ക്ക​വ​ല​യി​ലെ ജൂ​ബി​ലി ക​പ്പേ​ള​യി​ൽ നി​ന്നും മു​ണ്ട​ൻ​വ​ര​മ്പ് കു​രി​ശ​ടി​യി​ലേ​ക്ക് ആ​രം​ഭി​ക്കും. മു​ണ്ടൻവ​ര​മ്പ് കു​രി​ശ​ടി​യി​ൽ സഹവി​കാ​രി ഫാ.​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് നേ​ർ​ച്ച​യൂ​ട്ട് ന​ട​ക്കും.

കു​റ​വി​ല​ങ്ങാട്പള്ളി​ ഇ​ട​വ​ക​യി​ലെ ഒ​ന്നും ര​ണ്ടും വാ​ർ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കു​രി​ശ​ടി​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളും നേ​ർ​ച്ച​യൂ​ട്ടും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.