ഓശാനാഞായറോടെ വിശുദ്ധവാരാചരണത്തിന് തുടക്കമാകും

Spread the love

കു​റ​വി​ല​ങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നാളെ ഓശാനാഞായറോടെ (കുരുത്തോലത്തിരുന്നാൾ) വിശുദ്ധവാരാചരണത്തിന് തുടക്കമാകും. നാളെ (മാർച്ച് 25 – ഞായർ) രാവിലെ 8.30ന് ഓശാനതിരുന്നാളിന്റെ തിരുക്കർമ്മങ്ങൾ സെഹിയോൻ ഊട്ടുശാലയിൽ ആരംഭിക്കും. സഹവികാരി ഫാ. മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകും.

ഓശാനഞായർ തിർക്കർമ്മങ്ങൾക്കു പിന്നാലെ, ഓശാനഞായറിന്റെ വിശുദ്ധിയിൽ പാരമ്പര്യത്തനിമ ആവർത്തിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കളത്തൂർ നിവാസികളുടെ തനിമയും ഒരുമയും വിളിച്ചോതുന്ന ചരിത്രപ്രസിദ്ധമായ തമുക്ക് നേർച്ച. ക​ള​ത്തൂ​ർ ഗ്രാ​മ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും പാ​രമ്പര്യ​ങ്ങ​ളും വി​ശ്വാ​സ​ത്തി​ന്‍റെ ക​രു​ത്തോ​ടു ചേ​ർ​ത്ത് കുറവിലങ്ങാട് പള്ളിയിൽ നാളെ ത​മു​ക്കു​നേ​ർ​ച്ച ന​ട​ക്കും.

ക​ള​ത്തൂ​ർ ഗ്രാ​മ​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തി​യ​മ്മ​യു​ടെ സ​ന്നി​ധി​യി​ൽ ഓ​ശാ​ന ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന ത​മു​ക്കു​നേ​ർ​ച്ച ഇ​ക്കു​റി​യും വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാണ് ഒരുക്കുന്നത്. ക​ള​ത്തൂ​ർ ക​ര​യി​ലെ ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​യ ഓരോ പു​രു​ഷ​നും നി​ശ്ചി​ത അ​ള​വി​ൽ അ​രി​യും തേ​ങ്ങ​യും ശ​ർ​ക്ക​ര​യും പ​ഴ​വും സ​മ​ർ​പ്പി​ച്ചാ​ണ് നേ​ർ​ച്ച ഒ​രു​ക്കു​ന്ന​ത്. ത​ല​മു​റ​ക​ൾ പി​ന്നി​ട്ടു​വെ​ങ്കി​ലും നേ​ർ​ച്ച​യി​ൽ കോ​ട്ടം​വ​രു​ത്താ​തെ ഇ​ളം​ത​ല​മു​റ​യും അ​വ​കാ​ശ​വും പ്ര​തി​ന​ന്ദി​യു​മാ​യി നേ​ർ​ച്ച ന​ട​ത്തി​പ്പോ​രു​ന്നു. ഉ​ച്ച​യ്ക്ക് 12 നാ​ണ് നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ക്കു​ന്ന​ത്. ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ ആശീർവാദകർമം നിർവഹി ക്കും. തു​ട​ർ​ന്നു നേ​ർച്ച വിതരണം നടക്കും.

കളത്തൂർ ഗ്രാമത്തിലെ ഏറ്റവും വലിയ ആഘോഷം ഓശാന ഞായർ ആണ്. ഏകദേശം 120 വർഷങ്ങൾക്കുമുമ്പ് കളത്തൂർ നിവാസികൾ ബഹുമാനപെട്ട നിധീരിക്കൽ മാണികത്തനാർ അവർകളുടെ നിർദേശ പ്രകാരമാണ് കുറവിലങ്ങാട് പള്ളിയിൽ കളത്തൂർ നിവാസികളുടേതായി ഈ നേർച്ച തുടങ്ങിയത് . ആ കാലങ്ങളിൽ ഉണ്ടായിരുന്ന കൊടിയ മത പീഡനങ്ങൾക്കും, യുദ്ധങ്ങൾക്കും, രോഗങ്ങൾക്കും അറുതിക്കായി മർത്ത മറിയത്തിനു മുന്നിൽ കളത്തൂർ നിവാസികൾ നേർച്ച നേരുകയാണ് ഉണ്ടായത്. പ്രത്യേക തരത്തിൽ പഴവും, ശർക്കരയും, വറുത്ത അരിയും, ചിരണ്ടിയ തേങ്ങയും ചേർത്ത് ഉണ്ടാക്കുന്ന ഈ നേർച്ചക്ക് ഒരു പ്രത്യേക രുചിതന്നെയാണ് . സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഫലമാണ് തമുക്ക് നേർച്ച. പള്ളികളിൽ മാത്രമേ ഈ നേർച്ച ഉണ്ടാക്കാറുള്ളു. . കുറവിലങ്ങാട് പള്ളി, കളത്തൂർ പള്ളി , കാളികാവ് പള്ളി, സ്ലീവാപുരംപള്ളി, കാഞ്ഞിരത്താനം പള്ളി, കാട്ടാമ്പാക്ക് പള്ളി എന്ന് വേണ്ട അങ്ങ് ഗൾഫ് നാടുകൾ, ബ്രിട്ടൻ, ആസ്‌ട്രേലിയ, അമേരിക്ക വരെ വിശ്വാസികൾ ഓശാന ഞായറാഴ്ച തമുക്ക് നേർച്ചയും ആചരിക്കുന്നു. കളത്തൂർ നിവാസികൾ എവിടെ ഒക്കെ കുടിയേറിയോ അവിടെ എല്ലാം ഈ നേർച്ച പിന്തുടരുന്നു.

മാർച്ച് 26, 27, 28 – തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയോടെ വാർഷികധ്യാനം ആരംഭിച്ചു 8.30ന് സമാപിക്കുന്നു