മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളിലും ഊ​ട്ടു​നേ​ർ​ച്ച​യിലും പങ്കെടുത്ത്‌ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അനേകർ എത്തി

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളിലും ഊ​ട്ടു​നേ​ർ​ച്ച​യിലും പങ്കെടുത്ത്‌ അനുഗ്രഹങ്ങൾ പ്രാപിക്കാൻ അനേകർ എത്തി. രാവിലെ പത്തിന് എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ തിരുന്നാൾ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി.

തുടർന്ന് ഊട്ടുനേ​ർ​ച്ച കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​നപ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ആ​ശീ​ർ​വ​ദി​ച്ചു. സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പ​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സെ​പ്ഷ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ക​പ്പേ​ള​യ്ക്ക് സ​മീ​പ​മൊ​രു​ക്കി​യ പ​ന്ത​ലി​ൽ​ ഏ​റെ നീ​ണ്ട നി​ര​യി​ൽ കാ​ത്തുനിന്നാണ് വി​ശ്വാ​സി​ക​ൾ ഊട്ടുനേ​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

പാ​ച​ക വി​ദ​ഗ്ധ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ച​ക​ക്കാ​രാ​ണ് ഭ​ക്ഷ​ണം ഒ​രു​ക്കി​യ​ത്. പ​ച്ച​ക്ക​റി​യ​ട​ക്ക​മു​ള്ളവ ഒ​രു​ക്കു​ന്ന​തി​നാ​യി കോഴാക്കാർ ഒന്നുചേർന്ന് കലവറ ഒരുക്കുന്നതിനും വിഭവങ്ങൾ തയ്യാറാക്കുവാനും സഹകരിച്ചു.