മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും മാർച്ച് 19ന് തിങ്കളാഴ്ച ​ആചരിക്കും

Spread the love

കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ കുടുംബജീവിതക്കാർക്കു കാവൽക്കാരനും തൊഴിലാളികളുടെ മദ്ധ്യസ്ഥനുമായ മാ​ർ യൗ​സേ​പ്പി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും മാർച്ച് 19ന് തിങ്കളാഴ്ച ​ആചരിക്കും. അന്ന് രാവിലെ 10ന് ​എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 12 നു ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന പള്ളി വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് തടത്തിൽ ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ക്കും.
പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യാ​ണ് ഊ​ട്ടു​നേ​ർ​ച്ച ത​യാ​റാ​ക്കു​ന്ന​ത്.

ക​പ്പേ​ള​യി​ൽ മാർച്ചു ഒന്നുമുതൽ 31 വ​രെ തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന വ​ണ​ക്ക​മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും നൊ​വേ​ന​യും വ​ണ​ക്ക​മാ​സ പ്രാർത്ഥനയും നടന്നുവരികയാണ്.

ഏപ്രിൽ 2നാണ് വണക്കമാസസമാപനം.