കൊ​ടൈ​ക്ക​നാ​ൽ ബ​സ് ദു​ര​ന്ത​ത്തി​ൽപെട്ടവരെ അ​നു​സ്മ​രി​ക്കാ​നാ​യി കുറവിലങ്ങാട് പള്ളിയിൽ ഉറ്റവർ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു

Spread the love

കൊ​ടൈ​ക്ക​നാ​ൽ ബ​സ് ദു​ര​ന്ത​ത്തി​ൽപെട്ടവരെ അ​നു​സ്മ​രി​ക്കാ​നാ​യി കുറവിലങ്ങാട് പള്ളിയിൽ ഉറ്റവർ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു. ഉ​റ്റ​വ​രേ​യും ഉ​ട​യ​വ​രേ​യും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങളും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ർമ്മ​ക​ൾ പു​തു​ക്കി ഇ​ന്ന​ലെ വീ​ണ്ടും കു​റ​വി​ല​ങ്ങാ​ട്ട് ഒ​രു​മി​ച്ച​ത്.

പ്രി​യ​പ്പെ​ട്ട​വ​രു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യും തിരുക്കർമ്മങ്ങളും ന​ട​ത്തി. ഫാ. ​ജോ​ർ​ജ് കാ​രാം​വേ​ലി, ഫാ. ​ടോ​മി കാ​രാം​വേ​ലി, ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത് എ​ന്നി​വ​ർ തിരുക്കർമ്മങ്ങൾക്ക് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

കു​റ​വി​ല​ങ്ങാ​ട് ഇടവകയിലെ സ​ണ്‍​ഡേ​സ്കൂ​ളുകളിൽനിന്ന് 1976 മേ​യ് 7 ന് യാ​ത്ര​തി​രി​ച്ച സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ സം​ഘ​മാ​ണ് കൊടൈക്കനാലിൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ട് വൈ​ദി​ക​രും 16 സ​ണ്‍​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​​രു​മാ​ണ് അപകടത്തിൽ മരണമടഞ്ഞത്.

ബ​സ് അ​പ​ക​ട​ത്തി​ന്‍റെ 42ാം അ​നു​സ്മ​ര​ണ വാ​ർ​ഷി​ക​മാ​യി​രു​ന്ന ഇ​ന്ന​ലെ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിലെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം പാരീഷ്ഹാളിൽ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ന​ട​ന്നു. മ​ർ​ത്ത്മ​റി​യം സ​ണ്‍​ഡേ​സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ഡി ദേ​വ​സ്യ മാ​പ്പി​ള​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് കാ​രാം​വേ​ലി​ൽ, ബെ​ന്നി മു​ത്ത​നാ​ട്ട്, ദി​യ മ​രി​യ ഷാ​ജി, ഇ​മ്മാ​നു​വ​ൽ വാ​ക്ക​യി​ൽ, ലൂ​ക്കാ വാ​ഴ​പ്പി​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ലാ രൂ​പ​ത​യി​ലെ മി​ക​ച്ച സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​നും കു​റ​വി​ല​ങ്ങാ​ട് ഫൊ​റോ​ന​യി​ലെ സ​ണ്‍​ഡേ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി​യി​ലെ മി​ക​ച്ച വി​ദ്യാ​ർ​ത്ഥി​ക്കും അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.