മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ൽ നാ​ളെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കുറിക്കും

Spread the love

പ​ന്ത​ക്കു​സ്ത ദി​ന​ത്തി​ന്‍റെ പു​ണ്യ​വു​മാ​യി മു​ത്തി​യ​മ്മ​യു​ടെ സ​വി​ധ​ത്തി​ലെ​ത്തി അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കുറിക്കാൻ നാളെ നൂറുകണക്കിന് കുരുന്നുകൾ കുറവിലങ്ങാട് പള്ളിയിൽ എത്തും. കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ആ​ർ​ച്ച് ഡീ​ക്ക​ൻ മ​ർ​ത്ത്മ​റി​യം തീർത്ഥാടന ദേ​വാ​ല​യ​ത്തി​ൽ നാ​ളെ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​രം​ഭം കുറിക്കും.

നാളെ രാ​വി​ലെ 8.45ന്‍റെ വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ്രാ​ർ​ത്ഥന ന​ട​ത്തും. ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ പ്രാ​ർത്ഥ​ന​യ്ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് യോ​ഗ​ശാ​ല​യി​ലൊരു​ക്കി​യി​ട്ടു​ള്ള പ്ര​ത്യേ​ക വേ​ദി​യി​ൽ എ​ഴു​ത്തി​നി​രു​ത്ത് ന​ട​ക്കും. കു​രു​ന്നു​ക​ൾ​ക്ക് പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ളും ന​ൽ​കും.

ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹ.​ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹ.​വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യി​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സെ​പ്ഷ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, ദേ​വ​മാ​താ കോ​ള​ജ് അ​സി.​പ്ര​ഫ. ഫാ. ​കു​ര്യാ​ക്കോ​സ് ക​വ​ളം​മ്മാ​ക്ക​ൻ എ​ന്നി​വ​ർ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും.