പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധിയുടെ പര്യായമായി 162 കുട്ടികൾ മേയ് 1, ചൊവ്വാഴ്ച പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, തീർത്ഥാടന ദേവാലയ ആ​ര്‍​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ.​ജോ​സ​ഫ് ത​ട​ത്തി​ല്‍ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലും സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ര്‍​ജ് നെ​ല്ലി​ക്ക​ല്‍, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി, സെ​പ്ഷ്യ​ൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത് എന്നിവർക്ക് പുറമേ ഇടവകയിലെ മറ്റു 16 വൈദികരുടെയും സഹകാർമ്മികത്വത്തിലുമായിരുന്നു ചടങ്ങുകൾ.

പാരിഷ് ഹാളിൽനിന്നു മാതാപിതാക്കൾക്കും രക്ഷാകർത്താക്കൾക്കും നൂറുകണക്കിനു വിശ്വാസികൾക്കുമൊപ്പം പള്ളിയിലേക്ക് പ്രദിക്ഷണമായി എത്തിയ ശേഷമായിരുന്നു ആദ്യ കുർബാനയുടെ ചടങ്ങുകൾ ദേവാലയത്തിൽ ആരംഭിച്ചത്.