പരിശുദ്ധ കന്യകാ​മാ​താ​വി​ന്‍റെ വ​ണ​ക്ക​മാ​സാ​ച​ര​ണം ന​ട​ക്കും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ദേവാലയത്തിൽ ഇ​ന്നു​മു​ത​ൽ ഈ മാസം 31 വ​രെ എല്ലാ ദിവസവും .
ഇ​ട​വ​കദേവാലയത്തിനു പുറമെ കു​ടു​ക്ക​മ​റ്റം, കാ​ളാ​മ്പുലി, കു​ര്യം, ​ഇ​ല​യ്ക്കാ​ട് ക​പ്പേ​ള​ക​ളി​ലും വ​ണ​ക്ക​മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ർത്ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.

കുറവിലങ്ങാട് പള്ളിയിൽ വെ​ള്ളി, ഞാ​യ​ർ ദിവസങ്ങൾ ഒഴികെ എല്ലാ ദിവസവും വൈ​കു​ന്നേ​രം 5.00​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് തി​രു​ക്ക​ർ​മ്മങ്ങ​ൾ ആരംഭിക്കുന്നത്. വ​ണ​ക്ക​മാ​സ പ്രാ​ർത്ഥന, ജ​പ​മാ​ല, ല​ദീ​ഞ്ഞ് എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും. വെ​ള്ളി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 4.30 നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നാ​ണ് വ​ണ​ക്ക​മാ​സ പ്രാ​ർ​ത്ഥ​ന​. ഓ​രോ ദി​വ​സ​വും ഇ​ട​വ​ക​യി​ലെ ഓ​രോ വാ​ർ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും തി​രു​ക്ക​ർ​​മ്മ​ങ്ങ​ൾ.

കുറവിലങ്ങാട് ഇ​ട​വ​ക​യി​ലെ കു​ടു​ക്ക​മ​റ്റം, കാ​ളാ​മ്പുലി ക​പ്പേ​ള​ക​ളി​ൽ വൈ​കു​ന്നേ​രം 6.00 ​നും കു​ര്യം ക​പ്പേ​ള​യി​ൽ വൈ​കു​ന്നേ​രം 6.30നും ​ഇ​ല​യ്ക്കാ​ട് ക​പ്പേ​ള​യി​ൽ വൈ​കു​ന്നേ​രം 7.00 നും വ​ണ​ക്ക​മാ​സാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്രാ​ർ​ത്ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ ന​ട​ക്കും.