സമുദായാചാര്യനും സ്വദേശി മെത്രാൻ സമരനായകനും കർമ്മധീരനും ബഹുമുഖ പ്രതിഭയുമായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരുടെ 114-ാം ചരമവാർഷികം ഇന്ന് ആചരിക്കുന്നു.
കുറവിലങ്ങാട് പള്ളി വികാരിയായിരുന്നു. കുറവിലങ്ങാട് മേഖലയിൽ ആദ്യമായി സ്കൂൾ ആരംഭിച്ചത് മാണിക്കത്തനാരായിരുന്നു. പള്ളിയുടെ വാദ്യപ്പുരയിലും പടിപ്പുരമാളികയിലുമായി അദ്ദേഹം 1888-ൽ ആരംഭിച്ച ഇംഗ്ലിഷ് വിദ്യാലയമാണ് പിൽക്കാലത്തു സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളായും തുടർന്ന് ഹയർ സെക്കണ്ടറി സ്‌കൂളായും മാറിയത്. കുറവിലങ്ങാട്ട് ഇന്നുകാണുന്ന വൈദികമന്ദിരത്തിന്റെ നിർമ്മാണവും നടന്നത് മാണികത്തനാർ വികാരിയായിട്ടിരിക്കുമ്പോളാണ്.
മാണിക്കത്തനാർ കുറവിലങ്ങാട്ടെ നിധീരിക്കൽ കുടുംബത്തിൽ 1842 മേയ് 27ന് ഇട്ടിയവിരാ മാപ്പിളയുടെയും റോസയുടെയും മകനായി ജനിച്ചു. പിതൃസഹോദരൻ കുറവിലങ്ങാട് പള്ളി വികാരിയായിരുന്ന നിധീരിക്കൽ വർക്കിക്കത്തനാരുടെ നിർദേശമനുസരിച്ചു വൈദിക പഠനം ആരംഭിച്ചു. 1861ൽ ശെമ്മാശനായി. സുറിയാനിക്കക്കാരുടെ ഗോവർണദോരായിരുന്ന പോർച്ചുഗീസ് പാതിരി ഡോ.ആന്റണി സാന്റിമാനോയുടെ സെക്രട്ടറിയായി 1861ൽ ചുമതലയേറ്റു. പിന്നീടു മാന്നാനം കൊവേന്ത സെമിനാരിയിൽ ചേർന്നു. 1876ൽ വരാപ്പുഴ മെത്രാപ്പൊലീത്ത ലെയോനാർഡിൽനിന്നു വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് നസ്രാണി കത്തോലിക്കാ സഭയുടെ പൊന്തിപ്പിക്കൽ അധികാരങ്ങളോടെയുള്ള വികാരിജനറാളായി.
വിദേശിയരായ സഭാ ഭരണാധികാരികൾക്ക് എതിരെയായിരുന്നു മാണിക്കത്തനാരുടെ പോരാട്ടം. ഫ്രഞ്ചുകാരനായ മാർ ചാൾസ് ലവീഞ്ഞുമെത്രാനുമായുള്ള അഭിപ്രായ വ്യത്യാസത്തിലായിരുന്ന വികാരി ജനറാൾ സ്ഥാനം നഷ്ടപെട്ടതിനെത്തുടർന്നു കുറവിലങ്ങാട് പള്ളിയുടെ വികാരിയായി സേവനം ചെയ്തു. തദ്ദേശിയനായ മെത്രാനെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനമായിരുന്നു പിന്നീട്. ആ പ്രവർത്തനത്തിന്റെ ഫലമായി ചങ്ങനാശേരി, തൃശൂർ രൂപതകൾ സ്ഥാപിതമാവുകയും രണ്ടിടത്തും തദ്ദേശിയരായ മെത്രാൻമാർ അവരോധിക്കപ്പെടുകയും ചെയ്തു.
മാണിക്കത്തനാർ പത്രാധിപരായി മുഖപത്രമായി 1887 ഏപ്രിൽ 15നു (വിഷുദിനത്തിൽ) നസ്രാണി ദീപികയുടെ ആദ്യലക്കം പുറത്തു വന്നു.
സാഹിത്യകാരൻ കൂടിയായിരുന്ന മാണികത്തനാർ നാടകങ്ങളും ഖണ്ഡകാവ്യങ്ങളും എഴുതി.
1904 ജൂൺ 20നു 62-ാം വയസിൽ ദിവംഗതനായ അദ്ദേഹത്തിന്റെ ഭൗതിക ശരീരം കുറവിലങ്ങാട് മർത്തമറിയം ഫൊറോനാ പള്ളിയിലാണു സംസ്കരിച്ചിരിക്കുന്നത്.
***************
നിധീരിക്കൽ മാണിക്കത്തനാർ
മലയാളസാഹിത്യകാരനും പത്രപ്രവർത്തകനും വൈദികനും ആയിരുന്നു നിധീരിക്കൽ മാണിക്കത്തനാർ (1842–1904). നിധീരിക്കൽ മാണിക്കത്തനാർ കുറവിലങ്ങാട്ടെ നിധീരിക്കൽ കുടുംബത്തിൽ 1842 മേയ് 27ന് ഇട്ടിയവിരാ മാപ്പിളയുടെയും റോസയുടെയും മകനായി ജനിച്ചു. പത്തൊമ്പതാം വയസ്സിൽ വൈദികനായി. നസ്രാണി ക്രിസ്ത്യാനികളുടെ ഐക്യത്തിനും ഉന്നമനത്തിനുമായി ജാതൈക്യസംഘം രൂപീകരിച്ചു. നസ്രാണി ദീപികയുടെ സ്ഥാപകപത്രാധിപരായിരുന്നു. ഇത് പിന്നീട് ദീപിക ആയി മാറി. വരാപ്പുഴ മർസലീനോസ് മെത്രാനുമായി ചേർന്ന് സത്യനാദകാഹളം എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തിനു ശ്രമിച്ചു. മലയാളമനോരമയുമായും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഹോമിയോപ്പതി ചികിത്സാരീതി കേരളത്തിൽ പ്രചരിപ്പിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കുകയും ചെയ്തു. ബഹുഭാഷാപണ്ഡിതനായിരുന്ന മാണിക്കത്തനാർ നിരവധി കൃതികൾ വിവർത്തനം ചെയ്യുകയും രചിക്കുകയും ചെയ്തു. പ്രധാനകൃതികൾ: സൂസൻ ചരിതം, സാംസോൺ ചരിതം, കൃപാവതി, ശോഭരാജവിജയം
സ്വാതന്ത്ര്യ സമരം കൊടികൊണ്ടിരുന്ന കാലമാണ് നിധീരിക്കല്‍ മാണികത്തനാരുടെ ജീവിത സമയം. രാജ്യത്തിനു മാത്രമല്ല മാതൃസഭയ്ക്കും സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അദ്ദേഹം. നാട്ടു മെത്രാന്മാരെ ലഭിക്കാന്‍ അക്ഷീണം യത്നിച്ച പുണ്യാത്മാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ നസ്രാണി സഭയ്ക്ക് നാട്ടു മെത്രാന്മാരെ ലഭിച്ചു. പക്ഷേ കഴിവും പാണ്ഡ്യത്യവും വിശുദ്ധിയും അര്‍ഹതയും വേണ്ടുവോളമുണ്ടായിരുന്ന അദ്ദേഹം മെത്രാനായില്ല. അന്നത്തെ സഭാ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ പേര് പിന്തള്ളപ്പെട്ടു പോയി: എന്നാല്‍ അതില്‍ അദ്ദേഹം പരിഭവിക്കുകയൊ നിസംഗനാവുകയോ ചെയ്‌തില്ല. കാരണം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാനോ തന്റെ ആത്മാഭിമാനം പണയം
നിധീരിക്കല്‍ മാണിക്കത്തനാര്‍;
>>അറിവിന്‍റെ നിധിപേറിയ ആള്‍രൂപം<<
കേരളസഭയുടെ പുരോഗതിയ്ക്കായി അക്ഷീണം പ്രയത്നിച്ച നിധീരിക്കല്‍ മാണിക്കത്തനാര്‍ ദിവംഗതനായിട്ട് 2018 ജൂണ്‍ 20 ന് 114 വര്‍ഷം തികയുന്നു. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍. ഇന്നത്തെ ദീപിക ദിനപത്രത്തിന്റെ ആദ്യകാല രൂപമായ “നസ്രാണി ദീപിക’ എന്ന പത്രത്തിന്‍റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ.
കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം. വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍. അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി.
ഇംഗ്ലീഷ്, സുറിയാനി, സംസ്‌കൃതം, പോര്‍ച്ചുഗീസ് തുടങ്ങിയ ഭാഷകളും ഹൈന്ദവ വിജ്ഞാനങ്ങളും ക്രൈസ്തവ വേദശാസ്ത്രവും കത്തനാര്‍ സ്വായത്തമാക്കിയിരുന്നു. ബഹുഭാഷാപണ്ഡിതനും ഭാഷാസ്‌നേഹിയുമായിരുന്ന അദ്ദേഹം 18 ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. ആയുര്‍വേദവും ആയുധവിദ്യയും ജ്യോതിഷവും കുതിരസവാരിയുമെല്ലാം വശമായിരുന്നു എന്നു പറയുന്നതിനേക്കാള്‍ ഇവയിലെല്ലാം നിപുണനായിരുന്നു അദ്ദേഹം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണം.
കേരളീയ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേയും മുന്നണിപ്പോരാളി കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലി. ആത്മീയാചാര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസവിചക്ഷണന്‍, പുനരൈക്യപ്രസ്ഥാനത്തിന്‍റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്ന്തസമര സേനാനി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ പലതരത്തിലും മാണിക്കത്തനാരെ വിശേഷിപ്പിക്കാം. തിരുവിതാംകൂറിന്‍റെ ചരിത്രത്തില്‍ ഏറ്റവുമാദ്യത്തെ ആസൂത്രിത രാഷ്ട്രീയ പ്രക്ഷോഭമായി കരുതുന്ന മലയാളി മെമ്മോറിയല്‍ സമരങ്ങളുടെ മുന്‍നിരയില്‍ കത്തനാരുണ്ടായിരുന്നു. തിരുവിതാംകൂറിലെ ബ്രാഹ്മണമേധാവിത്വത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങളിലെന്നും മാണിക്കത്തനാരുടെതായിരുന്നു.
കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും കേരള വര്‍മ്മ വലിയകോയിത്തമ്പുരാനുമായുണ്ടായിരുന്ന സമ്പര്‍ക്കം കത്തനാരെ മലയാള സാഹിത്യത്തിലേക്ക് അടുപ്പിച്ചു. സാഹിത്യരംഗത്ത് അദ്ദേഹം നിസ്തൂലമായ സംഭാവന നല്‍കി. ഒരുതരത്തില്‍ പറഞ്ഞാല്‍ ഖണ്ഡകാവ്യ പ്രസ്ഥാനത്തിന്‍റെ തുടക്കക്കാരില്‍ ഒരാള്‍ കത്തനാരായിരുന്നു. ശോശന്‍ചരിതം, ശിംശോന്‍ചരിതം എന്നീ ഖണ്ഡ കാവ്യങ്ങള്‍ കത്തനാരുടെ രചനകളാണ്. പോര്‍ട്ടുഗീസ് ഭാഷയില്‍നിന്നും അദ്ദേഹം യാത്രാവിവരണം – ഓര്‍ശ്ളം തിരുയാത്ര- മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാള നാടകങ്ങള്‍ സ്വതന്ത്ര മലയാള നാടകങ്ങള്‍ രചിക്കാനുള്ള പ്രേരണയുമായി മാണിക്കത്തനാര്‍ സാഹിത്യരംഗത്തും ചുവടുറപ്പിച്ചു. അതുവരെ ശാകുന്തളം പോലുള്ള സംസ്കൃത നാടകങ്ങളുടെ പരിഭാഷയേ മലയാളത്തിലുണ്ടായിരുന്നുള്ളൂ. കൃപാവതി, ശോഭരാജവിജയം എന്നീ നാടകങ്ങളും മാണിക്കത്തനാര്‍ രചിച്ചു.
വര്‍ഗീസ് മാപ്പിള ഭാഷാപോഷിണി തുടങ്ങിയപ്പോള്‍ അതിന്‍റെ പ്രധാന അമരക്കാരിലും എഴുത്തുകാരിലും ഒരാള്‍ കത്തനാരായിരുന്നു അധ്യക്ഷ സ്ഥാനത്തുണ്ടായിരുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ പുരോഗതിക്കായി തുടങ്ങിയ നസ്രാണി ജാത്യൈക്യ സംഘമാണ് നസ്രാണി ദീപിക പത്രത്തിന് തുടക്കമിട്ടത്. പള്ളികളോടൊപ്പം ഇംഗ്ളീഷ്, മലയാളം സ്കൂളുകളും വായനാശാലകളും ഗ്രന്ഥശാലകളും തൊഴില്‍ പരിശീലന കേന്ദ്രങ്ങളും മറ്റും തുടങ്ങുകയായിരുന്നു ആദ്യത്തെ പരിപാടി. മാണിക്കത്തനാര്‍ വരാപ്പുഴ മെത്രോപ്പൊലീത്ത മാര്‍സിലിനോസിസിന് നല്‍കിയ നിവേദനമായിരുന്നു പത്രത്തിന്‍റെ പിറവിക്കു നിദാനം. ചവറ കുറിയാക്കോസ് ഏലിയാസച്ചന്‍ 1846 ല്‍ തുടങ്ങിയ മാന്നാനം സെന്‍റ്ജോസഫ് പ്രസിലായിരുന്നു പത്രത്തിന്‍റെ അച്ചടി.
സംഘത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജ്ഞാനങ്ങളെ അറിയാനുള്ള ഉപാധി എന്ന നിലയ്ക്ക് മാന്നാനത്തുനിന്നും നസ്രാണി ദീപിക വര്‍ത്തമാനപത്രം തുടങ്ങിയത്. എങ്കിലും നാട്ടില്‍ നടക്കുന്ന സത്യവിരുദ്ധമായ കാര്യങ്ങള്‍ വെളിച്ചത്തു കൊണ്ടുവരിക കൂടി പത്രത്തിന്‍റെ ലക്ഷ്യമാണെന്ന് മാണിക്കത്തനാര്‍ മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാള മനോരമയുടെ പിറവിയിലും മാണിക്കത്തനാരുടെ സഹകരണമുണ്ടായിരുന്നു. സത്യനാദ കാഹളം, കേരള മിത്രം എന്നീ പത്രങ്ങള്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം പങ്കാളിയായി.
ജാതിവ്യവസ്ഥ നിലനിന്നിരുന്ന അക്കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വൈദ്യസഹായം നല്‍കുവാന്‍ അദ്ദേഹം തയ്യാറായി. അശരണരുടെയും രോഗികളുടെയും ജാതിയോ മതമോ കത്തനാര്‍ക്കൊരു തടസമായിരുന്നില്ല. കോളറ, വസൂരി തുടങ്ങിയ മഹാവ്യാധികള്‍ നാടാകെ പടര്‍ന്നുപിടിച്ചപ്പോഴൊക്കെ സഹോദരന്‍ അബ്രഹാം ശെമ്മാശനൊത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടിറങ്ങിയത് മാണിക്കത്തനാരായിരുന്നു.
നിധീരിക്കല്‍ മാണിക്കത്തനാര്‍:
ജനനം – 1842 മേയ് 27
പിതാവ്: കുറവിലങ്ങാട് നിധീരിക്കല്‍ ഇട്ടിയവിരി മാപ്പിള
വിദ്യാഭ്യാസം: വൈദിക പഠനം, വൈദ്യം, ജോതിഷം, ഗുസ്തി, കളരിപ്പയറ്റ്, കുതിരസവാരി
വൈദിക പഠനം: മാന്നാനം, മംഗലപ്പുഴ സെമിനാരികളില്‍
വൈദികപട്ടം: 1875 ല്‍
വികാരി ജനറല്‍: 1888 (സഹായമെത്രാന്‍റെ അധികാര സഹിതം)
മരണം: 1904 ജൂണ്‍ 20
സംസ്കാരം : കുറവിലങ്ങാട് പള്ളിയിലെ മദ്ബഹായിൽ
നിധീരിക്കല്‍ മാണിക്കത്തനാര്‍ – അറിവിന്‍റെ നിധിപേറുന്ന ആള്‍രൂപമായിരുന്നു അദ്ദേഹം. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.2004 ജൂണ്‍ 20 ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ചരമ ശതാബ്ദിയായിരുന്നു.
“നസ്രാണി ദീപിക’ എന്ന പത്രത്തിന്‍റെ തുടക്കക്കാരനും പത്രാധിപരുമായ വൈദികശ്രേഷ്ഠന്‍ എന്ന നിലയില്‍ മാത്രമല്ല നിധിയിരിക്കല്‍ നിധീരിക്കല്‍ മാണിക്കത്തനാരുടെ പെരുമ. കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്നു അദ്ദേഹം.വ്യാപരിച്ച എല്ലാ രംഗത്തും അനിഷേധ്യമായ വ്യക്തിപ്രഭാവവും ധൈഷണിക ഔന്നത്യവും സര്‍ഗ്ഗപ്രതിഭയും പ്രദര്‍ശിപ്പിച്ചു മാണിക്കത്തനാര്‍. അദ്ദേഹത്തിന്‍റെ ജീവിതം വൈദികവൃത്തിയുടെ ളോഹകളില്‍ ഒതുങ്ങിനിന്നില്ല. സാമൂഹിക പരിഷ്കരണത്തിനുള്ള അദമ്യമായ ചോദനയും സാഹിത്യ-സര്‍ഗ്ഗവാസനകളും അദ്ദേഹത്തെ അതിമാനുഷനാക്കി. ഭാഷാ പണ്ഡിതനായിരുന്ന മാണിക്കത്തനാര്‍ മലയാളവും ഇംഗ്ളീഷും കൂടാതെ സുറിയാനി, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ഇറ്റാലിയന്‍ തുടങ്ങി പതിനഞ്ചിലേറെ ഭാഷകള്‍ അറിയാമായിരുന്നു. അതുകൊണ്ടാവാം മാണിക്കത്തനാര്‍ സര്‍വ്വജ്ഞാനപീഠം അവകാശപ്പെടത്തക്കവണ്ണം ബഹുവിദ്യാ വല്ലഭനുമായിരുന്നുവെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി അഭിപ്രായപ്പെട്ടത്. തെക്കേ ഇന്ത്യയില്‍ മാണിക്കത്തനാരെ പോലെ ഒരു മഹാനില്ല എന്നായിരുന്നു പട്ടം താണുപിള്ളയുടെ നിരീക്ഷണംകേരളീയ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലേയും മുന്നണിപ്പോരാളി കാലത്തിനു മുമ്പെ സഞ്ചരിച്ച ധീഷണാശാലി. ആത്മീയാചാര്യന്‍, ബഹുഭാഷാപണ്ഡിതന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, പുനരൈക്യപ്രസ്ഥാനത്തിന്‍റെ ജീവാത്മാവ്, സഭാ സ്വാതന്ത്ര്ന്തസമര സേനാനിി, സാമൂഹിക പരിഷ്കര്‍ത്താവ്, സാംസ്കാരിക നേതാവ് എന്നിങ്ങനെ പലതരത്തിലും മാണിക്കത്തനാരെ വിശേഷിപ്പിക്കാം.
കത്തോലിക്കാസഭയിൽ വിദേശമെത്രാൻ വാഴ്ചയ്ക്കെതിരെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിൽ നടന്ന പോരാട്ടത്തിന്റെ നായകനായിരുന്ന നിധീരിക്കൽ മാണിക്കത്തനാരെ തകർക്കാൻ നടത്തിയ ഒരു മഹറോൻ : 1892-ൽ പൊന്തിഫിക്കൽ പദവിയുള്ള വികാരി ജനറാളായിരുന്ന മാണിക്കതനാരെ മാർ ലെവീഞ്ഞ് തല്സ്ഥാനതുനിന്നും നീക്കം ചെയ്തു, കുറവിലങ്ങാട് പള്ളി വികാരിയായി അയച്ചു. മാണികത്തനാരുടെ സഭൈക്യശ്രമങ്ങൾ മനസിലാക്കിയ ലവീഞ്ഞുമെത്രാൻ മാണികത്തനാരെ വികാരി ജനറാൾ സ്ഥാനത്തുനിന്നും 1892-ൽ തരംതാഴ്ത്തി. സ്ഥാനീയചിഹ്നങ്ങളും അംശവടിയും വാങ്ങി അലമാരിയിൽ വെച്ചു പൂട്ടി. സ്വന്തം ഇടവകയായ കുറവിലങ്ങാട് പള്ളിയുടെ വികാരിയായി അയച്ചു. കുറവിലങ്ങാട് പള്ളിയുടെ ഫൊറോനാസ്ഥാനം എടുത്തുകളഞ്ഞു, മുട്ടുചിറ പള്ളിയെ ഫൊറോനായാക്കി ഉയർത്തി, കുറവിലങ്ങാട് പള്ളിയെ, മുട്ടുചിറ പള്ളിക്കു കീഴിലാക്കി.
1892-ൽ നിധീരിക്കൽ മാണികത്തനാരുടെ ഇളയ സഹോദരനായിരുന്ന സെമിനാരി വിദ്യാർത്ഥികൂടിയായിരുന്ന, നിധീരിക്കൽ എബ്രാഹം ശെമ്മാശ്ശനെ മാന്നാനം സെമിനാരിയിൽനിന്നും പുറത്താക്കി. എബ്രാഹം ശെമ്മാശ്ശനെ മഹറോൻ ശിക്ഷ നൽകണമെന്ന് ലവീഞ്ഞുമെത്രാൻ കൽപ്പന പുറപ്പെടുവിച്ചു. അതും ഇടവകജനത്തെ മുഴുവൻ വിളിച്ചുകൂട്ടി മാതാപിതാക്കളുടെയും ഇടവകജനത്തിന്റെയും മുമ്പിൽവെച്ചു ശിക്ഷ നടപ്പാക്കണമെന്നായിരുന്നു കൽപ്പന. നിധീരിക്കൽ മാണികത്തനാർ സ്വന്തം മാതാപിതാക്കളുടെയും മുഴുവൻ ഇടവകജനത്തിന്റെയും മുമ്പിൽവെച്ചു സ്വന്തം സഹോദരനെതിരെ “മഹറോൻ ശിക്ഷ” നടപ്പാടാക്കി. അന്ന് എബ്രാഹം ശെമ്മാശ്ശനു പ്രായം 26 വയസ്.
മഹറോൻ ശിക്ഷയോടെ നിധീരിക്കൽ എബ്രാഹം ശെമ്മാശ്ശൻ ഔദ്യോഗികമായി സഭയ്ക്ക് പുറത്തായെങ്കിലും, മാണികത്തനാരോടൊപ്പം വിദേശമെത്രാൻ ഭരണം അവസാനിപ്പിക്കാനുള്ള ശക്തമായ പ്രവർത്തനങ്ങളിൽ ശെമ്മാശ്ശൻ മുഴുകി.
1896-ൽ വിദേശിമെത്രാൻ ഭരണം അവസാനിക്കുകയും ചങ്ങനാശ്ശേരി അതിരൂപത രൂപീകൃതമാവുകയും മാർ മാത്യു മാക്കിൽ രൂപതയുടെ മെത്രാനായി നിയമിതനാവുകയും ചെയ്തു. 1897-ൽ മാർ മാക്കിൽ മെത്രാൻ, എബ്രാഹം ശെമ്മാശ്ശനെ മഹറോൻ ശിക്ഷയിൽനിന്നും മോചിപ്പിച്ചു. ഒരു കാലഘട്ടത്തിൽ സിറോ മലബാർ സഭയുടെ അവസ്ത ഇതായിരുന്നു.