മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രവർത്തനങ്ങൾക്കു തു​ട​ക്ക​മാ​യി

Spread the love

ജ​യി​ൽ നേരിട്ടറി​യാ​ൻ കു​റ​വി​ല​ങ്ങാ​ട്ടെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങൾ ജയിൽ സന്ദർശിച്ചു. കേ​ട്ട​റി​ഞ്ഞി​ട്ടു​ള്ള ജ​യി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ട​റി​യാനാണ് കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ സ​ണ്‍​ഡേ സ്കൂ​ളി​ലെ മി​ഷ​ൻ ലീ​ഗ് അം​ഗ​ങ്ങ​ളായ ​കു​ഞ്ഞു​മി​ഷ​ന​റി​മാ​ർ പാ​ലാ സ​ബ് ജ​യി​ൽ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​തോ​ടെ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്രവർത്തനങ്ങൾക്കു തു​ട​ക്ക​വു​മാ​യി.

പാ​ലാ രൂ​പ​ത ജ​യി​ൽ മി​നി​സ്ട്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഫാ. ​മാ​ത്യു പു​തി​യി​ടം, സ​ണ്‍​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഹെ​ഡ്മാ​സ്റ്റ​ർ ബോ​ബി​ച്ച​ൻ നീ​ധീ​രി, സി​എം​എ​ൽ പ്ര​സി​ഡ​ന്‍റ് സി​റി​ൾ കൊ​ച്ചു​മാ​ങ്കൂ​ട്ടം, സി​ജോ ര​ണ്ടാ​നി, സി​സ്റ്റ​ർ ജെ​ൻ​സി, സി​സ്റ്റ​ർ ലി​സ്മ​രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.
സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് വ​ഴി​തെ​ളി​ച്ചു. ജ​യി​ൽ അ​ധി​കൃ​ത​രും അ​ന്തേ​വാ​സി​ക​ളു​മാ​യി കു​ട്ടി​ക​ൾ ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി. ജ​യി​ലി​ലെ പു​തി​യ സൗ​ണ്ട് സി​സ്റ്റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ലും മി​ഷ​ൽ ലീ​ഗ് അം​ഗ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളായി.