പുഷ്പ്പാർച്ചന നടത്തി

Spread the love

കേരളം കണ്ട അത്യപൂര്‍വ്വ പ്രതിഭാശാലികളിലും ബഹുഭാഷാ പണ്ഡിതരിലും ഒരാളായിരുന്ന നിധീരിക്കല്‍ മാണിക്കത്തനാരാൽ സ്ഥാപിതമായ ഇംഗ്ലീഷ് പള്ളിക്കൂടത്തിന്റെ തിരുമുറ്റത്തു സ്ഥാപകന്റെ 114-ാം ചരമവാർഷികദിനത്തിൽ, അദ്ദേഹത്തിന്റെ ദീപ്തസ്മരണയിൽ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി സ്‌കൂൾ മുറ്റത്തെ അദ്ദേഹത്തിന്റെ അർദ്ധകായ വെങ്കല പ്രതിമയിൽ പുഷ്പ്പാർച്ചന നടത്തി.

അസി. മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്കുട്ടി സാർ, പി .റ്റി.എ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്തംഗം ഷൈജു പാവുത്തിയേൽ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.