വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന കുട്ടനാടൻ ജനതയ്ക്ക് ആശ്വാസവുമായി കുറവിലങ്ങാട് ഇടവക

Spread the love

. ഇടവകയിലെ എസ്എംവൈഎം, കുടുംബകൂട്ടായ്മ, മുത്തിയമ്മ സേവാസംഘം എന്നീ ഭക്തസംഘടനകളുടെ നേതൃത്വത്തിലായിരുന്നു സഹായസമാഹരണം

കുട്ടനാട്ടിലെ പ്രളയബാധിത മേഖലയ്ക്കായി ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും കൈമാറി.
സാമ്പത്തികസഹായം ആര്ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില് ചങ്ങനാശേരി ആര്ച്ച്ബിഷപ്പ് മാര് ജോസഫ് പെരുന്തോട്ടത്തിന് കൈമാറി. എസ്എംവൈഎം ഡയറക്ടര് ഫാ. ജോര്ജ് നെല്ലിക്കല്, അസി.വികാരിമാരായ ഫാ. തോമസ് കുട്ടിക്കാട്ട്, ഫാ. മാണി കൊഴുപ്പന്കുറ്റി, കുടുംബകൂട്ടായ്മ ജനറല്ലീഡര് ബിജു താന്നിക്കതറപ്പില്, എസ്എംവൈഎം ഭാരവാഹികളായ ബോണി കെ. ജോണ്, ലിന്റോ ടോമി, ടോം സിറിയക്, മുത്തിയമ്മ സേവാസംഘാംഗങ്ങളായ ജിമ്മി കാനാട്ട്, ജോസ് കുളങ്ങരതൊട്ടി, ഷൈന് കാലാനാല്, ബൈജു കിഴക്കേവെന്മേനിക്കട്ടയില് എന്നിവര് നേതൃത്വം നല്കി.