അഭിഷേകാഗ്നി കണ്‍വന്‍ഷന് നാളെ സമാപനമാകും

Spread the love

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന ശനിയാഴ്ച തുടങ്ങിയ മൂന്നാമത് .

ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷനിൽ പങ്കെടുക്കുവാൻ ദിവസവും കുറവിലങ്ങാട് പള്ളിയിൽ എത്തുന്നത് പതിനായിരക്കണക്കിന് വിശ്വാസികളാണ്. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. പ്രളയക്കെടുതിയില്‍ ആയിരങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ കൂറ്റന്‍ പന്തല്‍ ഒഴിവാക്കി ചെലവുകൾ നിയന്ത്രച്ചു പള്ളിയിലും പാരിഷ്ഹാളിലുമാണ് സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. പള്ളിമുറ്റത്തും നടകളിലും കുരിശിന്തൊട്ടിയിലുമൊക്കെയായി എല്‍ഇഡി വാളുകള്‍ ഒരുക്കിയിരിക്കുന്നു.

ഇന്ന് വൈകുന്നേരം നാലിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ വിശുദ്ധ കുര്‍ബാന അർപ്പിക്കും. തുടർന്ന് കൺവെൻഷൻ. നാളെ (ബുധൻ) വൈകുന്നേരം നാലിന് അതിരമ്പുഴ ഫൊറോന വികാരി ഫാ. സിറിയക് കോട്ടയില്‍ വിശുദ്ധ കുര്‍ബാന അർപ്പിക്കും.

എല്ലാ ദിവസങ്ങളിലും വൈകുന്നേരം നാലുമണിമുതൽ തത്സമയ സംപ്രേക്ഷണം ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ തത്സമയ സംപ്രേക്ഷണം വഴി കൺവെൻഷനിൽ പങ്കാളിയാവാം.

*Live Telecast*:http://kuravilangadpally.com/live/

*Facebook*:https://www.facebook.com/KuravilangadChurchOfficial/

*Kuravilangad Church App*:https://play.google.com/store/apps/details

*Website*:http://kuravilangadpally.com/