എട്ടുനോമ്പാചരണത്തിനും മാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ പൂർത്തിയായി

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ

എട്ടുനോമ്പാചരണത്തിനും മാതാവിന്‍റെ ജനനത്തിരുനാളിനും ഒരുക്കങ്ങൾ പൂർത്തിയായി

. സെപ്റ്റംബർ 1 മുതൽ 8 വരെയാണ് തിരുന്നാൾ. തിരുന്നാളിന് നാളെ കൊടിയേറും. രാവിലെ 6.50-ന് ആർച്ച് പ്രീസ്റ്റ്‌ റവ.ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റും.

ദിവസവും രാവിലെ ( ഞായർ, ആദ്യവെള്ളി ഒഴികെ ) 5.30 നും 7.00 നും 11.30 നും വൈകുന്നേരം 5.00 നും വിശുദ്ധ കുർബാന. ആദ്യവെള്ളിയാഴ്ച്ച രാവിലെ 4.30, 5.30, 6.30, 7.30, 8.30, 9 .30, 10.30 (സുറിയാനി), ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞു 2.45, 4.00 (ലത്തീൻ) 5.00 (മലങ്കര) രാത്രി 8.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന.

തിരുനാൾ ദിനങ്ങളിൽ ഇടവകയിലെ കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ അഖണ്ഡപ്രാർഥന നടക്കും. നോമ്പിന്റെ എല്ലാ ദിവസങ്ങളിലും രാവിലെ 11.30-നുള്ള തിരുക്കർമ്മങ്ങളെ തുടർന്ന് നേർച്ചക്കഞ്ഞി വിതരണം.

1 മുതൽ 7 വരെ തീയതികളിൽ വൈകുന്നേരം 5.00 നു വൈദിക മേലധ്യക്ഷന്മാരുടെ കാർമികത്വത്തിൽ തിരുക്കർമ്മങ്ങൾ. തുടർന്ന് ജൂബിലി കപ്പേളയിലേക്ക് ജപമാല, മെഴുകുതിരി പ്രദക്ഷിണം.

ആദ്യദിനമായ സെപ്റ്റംബർ ഒന്നിനു ശനിയാഴ്ച (സമർപ്പിതരുടെ ദിനം) വൈകുന്നേരം 5.00 ന് ഭദ്രാവതി രൂപത മുൻമെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

രണ്ടാംദിനം (ഞായർ – കർഷക ദിനം) രാവിലെ 8.45 നു ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ജോസഫ് സ്രാമ്പിക്കലും വൈകുന്നേരം 5.00 ന് ബൽത്തങ്ങാടി ബിഷപ് ലോറൻസ് മുക്കുഴിയും വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും.

മൂന്നാംദിനം (തിങ്കൾ – സംഘടനാദിനം) സത്ന രൂപത മുൻമെത്രാൻ മാർ മാത്യു വാണിയകിഴക്കേൽ വൈകുന്നേരം 5.00 ന്ു വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.

നാലാംദിനം (ചൊവ്വാ – വാഹനസമർപ്പണ ദിനം) തൃശൂർ അതിരൂപത മുൻമെത്രാൻ മാർ ജേക്കബ് തൂങ്കുഴി വൈകുന്നേരം 5.00 ന് വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.

അഞ്ചാംദിനം (ബുധൻ – കുടുംബ കൂട്ടായ്മാ ദിനം) ഘോരഖ്പൂർ മെത്രാൻ മാർ തോമസ് തുരുത്തിമറ്റം വൈകുന്നേരം 5.00 ന് വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.

ആറാംദിനം (വ്യാഴം – സമർപ്പണ ദിനം) പാലാരൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വൈകുന്നേരം 5.00 ന് വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.

ഏഴാംദിനം (വെള്ളി – കുമ്പസാര ദിനം) പാറശാശാല മലങ്കര കത്തോലിക്കാ രൂപത മെത്രാൻ തോമസ് മാർ യൗസേബിയോസ്
വൈകുന്നേരം 5.00 ന് വിശുദ്ധകുർബാനയർപ്പിച്ചു സന്ദേശം നൽകും.

പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടിന് (ശനി) രാവിലെ 9.30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിക്കും. 11.00 ന് മേരി നാമധാരി സംഗമം. 11.30 ന് ജപമാല പ്രദക്ഷിണം. തുടർന്ന് നേർച്ചക്കഞ്ഞി വിതരണം.

നോമ്പ് സമാപനദിനവും മാതാവിന്‍റെ ജനനത്തിരുനാളുമായ എട്ടാംദിനത്തിൽ മേരി നാമധാരികൾ നേർച്ചയപ്പം കൊണ്ടുവരേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പകരം അതിന്റെ പണം പേര് രജിസ്‌ട്രേഷൻ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൗണ്ടറിൽ അടയ്ക്കാം. കേരള സംസ്ഥാനത്തെ പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പരമാവധി സഹായം ഉറപ്പാക്കാനായി നോമ്പ് ദിനങ്ങളിലെ പായസനേർച്ചയും സ്‌നേഹവിരുന്നും ഒഴിവാക്കി മിച്ചം വരുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.