ദുരിതബാധിതർക്ക് ഭക്ഷണപ്പൊതികളും മറ്റും വിതരണം ചെയ്തു

Spread the love

വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ദുരിതമനുഭവിക്കുന്നവർക്കായി ഇന്നലത്തെ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് സൺഡേ സ്കൂൾ കുട്ടികൾ മാറ്റിവെച്ചു. ഇന്നലെ സൺഡേ സ്കൂളിൽ ക്ലാസുകൾ ഇല്ലായിരുന്നു. പകരം ദുരിതമനുഭവിക്കുന്നവർക്കായി പള്ളിയിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. സൺഡേ സ്കൂൾ കുട്ടികൾ ഇന്നലെ ശേഖരിച്ച ഭക്ഷണപ്പൊതികളും മറ്റും അപ്പർകുട്ടനാട് മേഖലകളിലെ ദുരിതബാധിതർക്ക് വിതരണം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഡോ. ജോസഫ് തടത്തിൽ, സൺഡേസ്‌കൂൾ ഡയറക്ടർ ഫാ. തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ബോബിച്ചൻ നിധീരി തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇന്നത്തെ ഊഴം, കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റേതാണ്
കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിക്കുന്നതിന് വേണ്ടി ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും ശേഖരിക്കുന്നു. അരി, പഞ്ചസാര, പയറ്, കടല, ഗോതമ്പ് പൊടി, കറി പൗഡറുകൾ, > ബഡ്ഷീറ്റ്, തോർത്ത്, ലുങ്കി നൈറ്റി (എല്ലാം പുതിയത്)< സോപ്പ്, പേസ്റ്റ് മരുന്നുകൾ തുടങ്ങിയ സാധനങ്ങൾ എത്തിക്കുക. കാപ്പി പൊടി, ചായപ്പൊടി ബിസ്കറ്റ് ബ്രഡ്, റസ്ക് ഇവയും കൊണ്ടുവരാവുന്നതാണ്. പണമായും സ്വീകരിക്കും.

ഇന്ന് (തിങ്കൾ 20-8-2018) രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഹയർ സെക്കന്ററി സ്കൂളിൽ ശേഖരണം നടത്തുമെന്ന് പ്രോഗ്രാം ഓഫിസർ ഡോ. ചാർളി സെബാസ്ട്യൻ അറിയിച്ചു.