മൂന്നാമത് അഭിഷേകാഗ്നി കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും

Spread the love

കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയം ആതിഥ്യമരുളുന്ന മൂന്നാമത് അഭിഷേകാഗ്നി കണ്‍വന്‍ഷന് ഇന്ന് തുടക്കമാകും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ 29ന് ബുധനാഴ്ച സമാപിക്കും. എല്ലാദിവസങ്ങളിലും വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാനയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്. പ്രളയക്കെടുതിയില്‍ ആയിരങ്ങള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ കൂറ്റന്‍ പന്തല്‍ ഒഴിവാക്കി ചെലവുകൾ നിയന്ത്രച്ചു പള്ളിയിലാണ് കണ്‍വന്‍ഷന്‍. പാരിഷ്ഹാളില്‍ എല്‍ഇഡി വാളുകള്‍ ഒരുക്കി കൂടതല്‍ ആളുകൾക്ക് കൺവെഷനിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ഇന്ന് വൈകുന്നേരം നാലിന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്ന് ജപമാലപ്രദക്ഷിണം. 5.45ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കും.

കണ്‍വന്‍ഷനുശേഷം വൈക്കം, തലയോലപ്പറമ്പ് ഭാഗങ്ങളിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്.

>>>പ്രളയത്തിന്റെ ദുരിതങ്ങൾ പേറുന്ന ജനവിഭാഗങ്ങൾക്ക്, സമാശ്വാസത്തിനായി പ്രാർത്ഥിച്ചുകൊണ്ട് ഇന്നലെ കുറവിലങ്ങാട് പള്ളിയിൽ മുത്തിയമ്മ തീർത്ഥാടനവും ജപമാല പ്രദിക്ഷണവും നടന്നു. പാലാ രൂപതാ പിതൃവേദി, മാതൃവേദി കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു തീർത്ഥാടനവും ജപമാല പ്രദിക്ഷണവും. രാവിലെ ഒമ്പതുമണിക്ക് പള്ളിക്കവലയിലെ ജൂബിലി കപ്പേളയിൽനിന്നു കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തിലേക്കായിരുന്നു ജപമാല പ്രദിക്ഷണം. പാലാ രൂപതയിലെ പിതൃവേദി, മാതൃവേദി അംഗങ്ങളും കുറവിലങ്ങാട് ഇടവകയിലെ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളും ജപമാല പ്രദിക്ഷണത്തിൽ പങ്കെടുത്തു. തുടർന്ന് പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്ട്യൻ വേത്താനത്ത്, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, ഉള്ളനാട് തിരുഹൃദയ പള്ളി വികാരി ഫാ. ജോസ് കോട്ടയിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന സമൂഹബലിയിലും പങ്കെടുത്താണ് തീർത്ഥാടകർ മടങ്ങിയത്