എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാതാവിന്‍റെ ജനനത്തിരുനാളും നാളെ

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണത്തിന്റെ സമാപനവും മാതാവിന്‍റെ ജനനത്തിരുനാളും നാളെയാണ്. പ്രധാന തിരുനാൾ ദിനമായ നാളെ (സെപ്റ്റംബർ 8 ശനി) രാവിലെ 7.00 ന് തിരുക്കർമങ്ങൾ, പൊതുമാമ്മോദീസാ, 9.30-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാൾ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 11.00 ന് മേരി നാമധാരി സംഗമം. 11.30 ന് ജപമാല പ്രദക്ഷിണം.

ജ​​ന​​ന​​ത്തി​​രു​​നാ​​ളി​​ന്‍റെ ഭാ​​ഗ​​മാ​​യി നാ​​ളെ മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മം ന​​ട​​ക്കും. രാ​​ജ്യ​​ത്തു​​ത​​ന്നെ ഏ​​റ്റ​​വും കു​​ടൂ​​ത​​ൽ മേ​​രി​​മാ​​ർ ഒ​​രു​​മി​​ക്കു​​ന്നു​​വെ​​ന്ന​​തി​​ലൂ​​ടെ കു​​റ​​വി​​ല​​ങ്ങാ​​ട്ടെ മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മം ഇ​​തി​​നോ​​ട​​കം ശ്ര​​ദ്ധ​​നേ​​ടി​​യി​​ട്ടു​​ണ്ട്. നാ​​ളെ 11നാ​​ണ് മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മം. മ​​റി​​യം, അ​​മ​​ല, മേ​​രി, നി​​ർ​​മ്മ​​ല, വി​​മ​​ല, മ​​രി​​യ തു​​ട​​ങ്ങി ​​മാ​​താ​​വി​​ന്‍റെ നാ​​മം സ്വീ​​ക​​രി​​ച്ച​​വ​​രാ​​ണ് സം​​ഗ​​മ​​ത്തി​​ലെ​​ത്തു​​ന്ന​​ത്. ക്രൈ​​സ്ത​​വ പാ​​രമ്പ​​ര്യ​​ത്തി​​ൽ മാ​​മ്മോ​​ദി​​സാ​​പ്പേ​​രാ​​യി മാ​​താ​​വി​​ന്‍റെ പേ​​ര് സ്വീ​​ക​​രി​​ച്ച​​വ​​രും മാ​​താ​​വി​​നോ​​ടു​​ള്ള ന​​ന്ദി​​സൂ​​ച​​ക​​മാ​​യി മാ​​താ​​വി​​ന്‍റെ പേ​​ര് സ്വീ​​ക​​രി​​ച്ച​​വ​​രു​​മാ​​ണ് സം​​ഗ​​മ​​ത്തി​​നെ​​ത്തു​​ന്ന​​വ​​രി​​ലേ​​റെ​​യും.

മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മ​​ത്തി​​നെ​​ത്തു​​ന്ന​​വ​​രെ​​ല്ലാം 21 ക​​ള്ള​​പ്പം വീ​​തം മാ​​താ​​വി​​ന്‍റെ സ​​ന്നി​​ധി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ഇ​​ത് നോമ്പ് വീ​​ട​​ൽ സ​​ദ്യ​​യ്ക്ക് വി​​ളമ്പി ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്ന​​ത് ഇ​​വി​​ടു​​ത്തെ പ​​തി​​വാണെങ്കിലും ഈ വർഷം മേരി നാമധാരികൾ നേർച്ചയപ്പം കൊണ്ടുവരേണ്ടതില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. പകരം അതിന്റെ പണം പേര് രജിസ്‌ട്രേഷൻ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൗണ്ടറിൽ അടയ്ക്കാം. കേരള സംസ്ഥാനത്തെ പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പരമാവധി സഹായം ഉറപ്പാക്കാനായി നോമ്പ് ദിനങ്ങളിലെ പായസനേർച്ചയും സ്‌നേഹവിരുന്നും ഒഴിവാക്കി മിച്ചം വരുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് നേരത്തെതന്നെ അറിയിച്ചിട്ടുള്ളതാണ്.

എട്ടുനോമ്പിന്റെ ആറാംദിനമായിരുന്ന ഇന്നലെ പാലാ രൂപതാ സഹായമെത്രാൻ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി. വിശുദ്ധമായ സുറിയാനി പാരമ്പര്യങ്ങളെ ചേര്‍ത്തുനിറുത്തുന്ന പൊതുതറവാടായ കുറവിലങ്ങാടിനുള്ള സഭയുടെ അംഗീകാരമാണ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പൽ ആര്‍ച്ച്ഡീക്കന്‍ പദവിയും ആര്‍ച്ച്പ്രീസ്റ്റ് പദവിയെന്നും പാലാ രൂപതയുടെ ചങ്കാണ് കുറവിലങ്ങാടെന്നും മാര്‍ ജേക്കബ് മുരിക്കന്‍ നൽകിയ സന്ദേശത്തിൽ പറഞ്ഞു.

എട്ടുനോമ്പിന്റെ ഏഴാംദിനമായ ഇന്ന് (ആദ്യവെള്ളി) കുമ്പസാര ദിനം ആയി ആചരിക്കുന്നു. രാവിലെ 4.30, 5.30, 6.30, 7.30, 8.30, 9 .30, 10.30 (സുറിയാനി), ഉച്ചയ്ക്ക് 12.00, ഉച്ചകഴിഞ്ഞു 2.45, 4.00 (ലത്തീൻ) 5.00 (മലങ്കര) രാത്രി 8.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാന. വൈകുന്നേരം 5.00 ന്പാറശാശാല മലങ്കര കത്തോലിക്കാ രൂപത മെത്രാൻ തോമസ് മാർ യൗസേബിയോസ് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകും. തുടർന്ന് ജൂബിലി കപ്പേളയിലേക്ക് ജപമാല, മെഴുകുതിരി പ്രദക്ഷിണം.