എട്ടുനോമ്പ് തിരുനാൾ സമാപിച്ചു

Spread the love

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ എട്ടുനോമ്പാചരണം, ഇന്ന് നടന്ന മാതാവിന്റെ പി​റ​വി​ത്തി​രു​നാ​ൾ ആഘോഷങ്ങളോടും മേരിനാമധാരി സംഗമത്തോടും ജപമാലറാലിയോടും കൂടി സമാപിച്ചു. 178 മണിക്കൂർ പിന്നിട്ട് അഖണ്ഡപ്രാത്ഥനയ്ക്കും സമാപനമായി.

മാ​താ​വി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​ൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് രാവിലെ തിരുനാൾ കുർബാന അർപ്പിച്ചു സ​ന്ദേ​ശം ന​ൽ​കി. മേരിനാമധാരികൾക്കെല്ലാം പ്രത്യേക ഉപഹാരം നൽകി ആദരിച്ചു. ഭാരതസഭ വളരുന്നത് കുറവിലങ്ങാടിനോടു ചേർന്നാണെന്ന് അദ്ദേഹം പറഞ്ഞു. മുത്തിയമ്മയെക്കുറിച്ച് ദേശീയ, രാജ്യാന്തര സെമിനാറുകളും പഠനങ്ങളും ഇവിടെ നടക്കണമെന്നും ബിഷപ് പറഞ്ഞു. വൈ​കു​ന്നേ​ര​മെ​ത്തി​യി​ട്ടും ദേ​വാ​ല​യ​ത്തി​ലേ​ക്ക് അ​ണ​മു​റി​യാ​ത്ത ഭ​ക്ത​ജ​ന​പ്ര​വാ​ഹമാണ്.​

മേരിനാമധാരി സംഗമത്തിനായി ര​ണ്ടാ​യി​ര​ത്തോളം മേ​രി​മാ​ർ മു​ത്തി​യ​മ്മ​യ്ക്ക​രികി​ൽ സം​ഗ​മി​ച്ച​പ്പോ​ൾ വിശ്വാസി സാ​ഗ​രം ആശംസകളർപ്പിച്ചു. മേ​​രി​​നാ​​മ​​ധാ​​രി സം​​ഗ​​മ​​ത്തി​​നെ​​ത്തു​​ന്ന​​വ​​രെ​​ല്ലാം 21 ക​​ള്ള​​പ്പം വീ​​തം മാ​​താ​​വി​​ന്‍റെ സ​​ന്നി​​ധി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ഇ​​ത് നോമ്പ് വീ​​ട​​ൽ സ​​ദ്യ​​യ്ക്ക് വി​​ളമ്പി ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്ന​​ത് ഇ​​വി​​ടു​​ത്തെ പ​​തി​​വാണെങ്കിലും ഈ വർഷം മേരി നാമധാരികൾ നേർച്ചയപ്പം കൊണ്ടുവരേണ്ടതില്ലെന്ന് നിർദേശം നേരത്തെതന്നെ നൽകിയിരുന്നു. പകരം അതിന്റെ പണം പേര് രജിസ്‌ട്രേഷൻ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൗണ്ടറിൽ അടച്ചു. സംഗമത്തിനെത്തിയ മേരിനാമധാരികളിൽ 1918 പേർ മുത്തിയമ്മയുടെ സവിധത്തിൽ പതിവുള്ള 21 അപ്പത്തിനു പകരമായി അതിന്റെ തുക പ്രളയക്കെടുതിയിൽ പെട്ടവർക്കായി, ദുരിതാശ്വാസ ഫണ്ടിലേക്കു സംഭാവന നൽകി ദുരിതാശ്വാസത്തിൽ പങ്കുചേർന്നു.
>>>കേരള സംസ്ഥാനത്തെ പ്രളയദുരിതത്തിൽപ്പെട്ടവർക്ക് പരമാവധി സഹായം ഉറപ്പാക്കാനായി നോമ്പ് ദിനങ്ങളിലെ പായസനേർച്ചയും സ്‌നേഹവിരുന്നും ഒഴിവാക്കി മിച്ചം വരുന്ന പണം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു.<<<

മേ​രി​നാ​മ​ധാ​രി സം​ഗ​മം ത​ല​മു​റ​ക​ളു​ടെ സം​ഗ​മ​ത്തി​നും വേ​ദി​യാ​യി. കൈ​ക്കു​ഞ്ഞു​ങ്ങ​ളാ​യ കു​ഞ്ഞു​മേ​രി മു​ത​ൽ നാ​ലു ത​ല​മു​റ പി​ന്നി​ട്ട മേരി വ​രെ സം​ഗ​മ​ത്തി​ൽ ക​ണ്ണി​ക​ളാ​യി, മാ​താ​വി​ന്‍റെ ​മു​ന്നി​ൽ കൂ​പ്പു​ക​ര​ങ്ങ​ളോ​ടെ നി​ന്നു. മാ​മ്മോ​ദീ​സാ​പ്പേ​രി​ലൂ​ടേ​യും ​മാ​താ​വി​നേ​ടു​ള്ള ന​ന്ദി​പ്ര​കാ​ശ​ന​മാ​യും മാ​താ​വി​ന്‍റെ നാ​മം സ്വീ​ക​രി​ച്ച​വ​രാ​ണ് സം​ഗ​മ​ത്തി​നെ​ത്തി​യ​ത്. മേ​രി, മ​റി​യം, അ​മ​ല, നി​ർ​മ്മ​ല, വി​മ​ല, മ​രി​യ എ​ന്നി​ങ്ങ​നെ ദൈവ​മാ​താ​വി​ന്‍റെ പേ​ര് സ്വീ​ക​രി​ച്ച​വ​രാ​യി​രു​ന്നു പ​തി​വു​പോ​ലെ ഒ​രു​മി​ച്ച​ത്. മേ​രി​നാ​മ​ധാ​രി​ക​ൾ​ക്കാ​യി മാർ ജോസഫ് കല്ലറങ്ങാടിൻറെ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി.

പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാടിനൊപ്പം ആർച്ച് പ്രീസ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, സിനീയർ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് നെല്ലിക്കൽ, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായിപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി, സ്പെഷൽ കൺഫെസർ ഫാ. ജോർജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ തുടങ്ങിയവർ മേ​രി​മാ​ർ​ക്ക് പ്രാ​ർ​ത്ഥനാ​ശം​സ​ക​ൾ നേ​ർ​ന്നു.