ഒരു മാസം നീണ്ടുനിന്ന ജപമാലയുടെ പുണ്യമാസം.. ഒക്ടോബറിലെ ആദ്യത്തെ പത്തുദിവസങ്ങളിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിലും തുടർന്നുള്ള ശനിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഇടവകയിലെ 28 വാർഡുകളിലെ 81 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ ഭവനങ്ങളിൽ വിശ്വാസസമൂഹം ഒരുമിച്ച് ചേർന്ന് ജപമാലയർപ്പിച്ചിരുന്നു. 81 കൂട്ടായ്മകളിലും ദേവാലയത്തിലുമായി ഒരു മാസത്തിനുള്ളിൽ ആയിരക്കണക്കിന് ജപമാലയർപ്പണങ്ങളാണ് നടന്നത്.
ഇന്ന്
8.30 pm ന് സീനിയർ സഹവികാരി കുര്യാക്കോസ് വെള്ളച്ചാലിൽ സന്ദേശം നൽകും.
8.40 pm ന് ജപമാല
9.15ന് സമാപന ആശിർവാദം, നേർച്ചവിതരണം.