മൂന്നുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ‍ക്കായി ഉദ്യോഗസ്ഥ – ജനപ്രതിനിധിതല യോഗം ചേർ‍ന്നു

Spread the love

കുറവിലങ്ങാട് മേജർ‍ ആർ‍ക്കി എപ്പിസ്‌കോപ്പൽ‍ മർ‍ത്ത്മറിയം ആർച്ച് ഡീക്കന്‍ തീർത്ഥാടന ദേവാലയത്തിലെ മൂന്നുനോമ്പ് തിരുനാൾ ഒരുക്കങ്ങൾ‍ക്കായി ഉദ്യോഗസ്ഥ – ജനപ്രതിനിധിതല യോഗം ചേർ‍ന്നു. പാലാ ആർ‍.ഡി.ഒ. അനിൽ‍ ഉമ്മന്‍ വിളിച്ചു ചേർ‍ത്ത യോഗത്തിൽ‍ മോൻ‍സ് ജോസഫ് എം.എൽ‍.എ., വൈക്കം ഡി.വൈ.എസ്.പി: കെ. സുഭാഷ്, മീനച്ചിൽ‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സജിമോന്‍ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

ആർ‍ച്ച് പ്രീസ്റ്റ് ഡോ.ഫാ. ജോസഫ് തടത്തിൽ‍ മുഖ്യപ്രഭാഷണം നടത്തി. തിരുനാൾ‍ ദിനങ്ങളായ ഫെബ്രുവരി 11, 12, 13 തീയതികളില്‍ വിവിധ സര്‍ക്കാർ‍ വകുപ്പുകൾ‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളാണ് ചർ‍ച്ച ചെയ്ത്.

ഉദ്യോഗസ്ഥതല – ജനപ്രതിനിധി യോഗ തീരുമാങ്ങൾ ഇങ്ങനെ:
>>തിരുനാൾ‍ ദിവസങ്ങളിൽ‍ കുറവിലങ്ങാട് ഉൽസവ മേഖലയായി പ്രഖ്യാപിക്കും. മിനി സിവിൽ‍ സ്‌റ്റേഷനിൽ‍ കണ്‍ട്രോൾ‍ റൂം തുറക്കും. കുറവിലങ്ങാട് വില്ലേജ് ഓഫീസര്‍ ബിനോ തോമസിന്റെ നേതൃത്വത്തിൽ‍ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തും. കുറവിലങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവർ‍ത്തനങ്ങൾ നടത്തും. തിരുനാൾ‍ ദിവസങ്ങളില്‍ പ്രദക്ഷിണം കടന്നുപോരുന്ന കുര്യനാട്-പകലോമറ്റം, തോട്ടുവ-കുറവിലങ്ങാട് റോഡുകൾ‍ക്ക് പ്രാധാന്യം നൽ‍കി തെരുവ് വിളക്കുക്കള്‍ പൂർ‍ണ്ണമായും പ്രകാശിപ്പിക്കും. അതിനായി പഞ്ചായത്തിന് ആവശ്യമായ സഹകരണം കെ.എസ്.ഇ.ബി. നല്‍കും.

>>ബൈപ്പാസ് റോഡിലെ കാട് വെട്ടിത്തെളിച്ച് ശുചീകരണ പ്രവർത്തനം നടത്തും. കുറവിലങ്ങാട് ടൗണിലേക്ക് പാലാ റോഡിൽനിന്ന് ബൈപാസ് റോഡായി ഉപയോഗിക്കുന്ന ഇടയാലി – നരിവേലി റോഡ് വീതികൂട്ടി ടാറിങ് നടത്തുമെന്ന് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ‍ പറഞ്ഞു. വണ്‍വേ സംവിധാനത്തിലായിരിക്കും തിരുനാൾ‍ ദിവസങ്ങളിൽ‍ ബൈപ്പാസ് റോഡിൽ‍ ഗതാഗതം ക്രമീകരിക്കുന്നത്.

>>ടൗണിലെ മുഴുവന്‍ ഓടകളും കെ.എസ്.ടി.പിയും പഞ്ചായത്തും ചേർ‍ന്ന് ശുചീകരിക്കും. നടപ്പാതയുടെ സ്ലാബുകൾ‍ സ്ഥാപിക്കാത്തതുമൂലം കാൽ‍നടയാത്രക്കാര്‍ക്ക് അപകടങ്ങൾ‍ ഉണ്ടാകുന്നതായി യോഗത്തിൽ‍ വിമർ‍ശനമുയർന്നു. അടുത്ത മാസം പതിനഞ്ചിന് മുമ്പായി ഓടകൾ‍ക്ക് സ്ലാബുകൾ‍ സ്ഥാപിക്കുന്നതിന് എം.എൽ‍.എ. കെ.എസ്.ടി.പി മൂവാറ്റുപുഴ എക്‌സിക്യുട്ടിവ് എന്‍ജിനീയർ‍ക്ക് നിർ‍ദേശം നൽ‍കി.

>>പള്ളി റോഡ് ആരംഭിക്കുന്ന ഭാഗത്ത് സിഗ്നലുകൾ‍ മാർ‍ക്കുചെയ്യും. വൈക്കം-പാലാ റോഡിൽ‍ സർ‍വീസ് നടത്തുന്ന ബസുകൾ‍ പള്ളിക്കവലയിലെ ബസ് ടെർ‍മിനലിൽ‍ എത്തുന്നില്ലെന്ന പരാതി ചർ‍ച്ച ചെയ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉഴവൂർ ജോയിന്റ് ആർ‍.ടി.ഒ അറിയിച്ചു. മേഖലയിൽ‍ മോട്ടോർ‍ വാഹനവകുപ്പും, പോലീസും പരിശോധന നടത്തുന്നതിനും നിയമലംഘനം നടത്തുന്ന ബസുകൾ‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും തീരുമാനമെടുത്തു.

>>തിരുനാൾ‍ ദിനങ്ങളിൽ‍ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ‍ ഡോക്ടർ‍മാരുള്‍പ്പെട്ട മെഡിക്കൽ‍ ടീം പളളിയിൽ‍ പ്രവർ‍ത്തിക്കും. ആംബുലൻ‍സ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. ജലസ്‌ത്രോതസുകളിൽ‍ ക്ലോറിനേഷൻ‍ നടത്തുന്നതിനും ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് ഉദ്യോഗസഥ്ര്‍ർ പരിശോധന നടത്തും. കയറ്റിറക്ക് വിഷയത്തിൽ‍ തർ‍ക്കങ്ങളില്ലാതെ നിലവിലുളള കൂലിക്ക് നടത്തുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചർ‍ച്ച നടത്തിയിട്ടുളളതായി ക്ഷേമനിധി ബോർഡ് അധികൃതർ‍ അറിയിച്ചു. ലേബർ‍ ഓഫീസർ‍ ക്യാമ്പ് ചെയ്ത് ആവശ്യമായ ക്രമീകരണങ്ങൾ‍ നടത്തും.

>>പ്രധാന തിരുനാൾ‍ ദിവസങ്ങളിൽ‍ കോട്ടയം, പാലാ, വൈക്കം, പിറവം, ചേർ‍ത്തല, എറണാകുളം ഡിപ്പോകളിൽ‍ നിന്ന് കെ.എസ്.ആര്‍.ടി.സി സെപ്ഷ്യൽ‍ സർ‍വീസ് നടത്തണമെന്ന ആവശ്യമുയർ‍ന്നു. കോട്ടയം കെ.എസ്.ആർ‍.ടി.സിയിൽ‍ നിന്നുളള ഉദ്യോഗസ്ഥർ‍ മാത്രമാണ് യോഗത്തിൽ‍ പങ്കെടുത്തത്. പാലാ, വൈക്കം, കൂത്താട്ടുകുളം കെ.എസ്.ആർ‍.ടി.സി എ.ടി.ഒമാരോട് വിശദീകരണം ചോദിച്ച് കത്ത് നൽ‍കും. കപ്പൽ‍ പ്രദക്ഷിണ ദിനമായ ഫെബ്രുവരി 12-ന് കടപ്പൂർ‍ക്ക് പ്രത്യേക ബസ് സർ‍വീസ് കെ.എസ്.ആർ‍.ടി.സി. നടത്തും. കുറവിലങ്ങാട് പളളിക്കവലയിൽ‍ കെ.എസ്.ആർ‍.ടി.സിയുടെ താല്‍ക്കാലിക ഓപ്പറേറ്റിങ് സെന്റർ‍‍ പ്രവർ‍‍ത്തിപ്പിക്കുന്നതിനും ധാരണയായി.

>>നിരോധിത ലഹരിവസ്തുക്കളുടെ വിൽ‍പ്പനയില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ‍ ഉറപ്പാക്കും. ആന എഴുന്നുള്ളപ്പിനുളള സുരക്ഷ മൃഗസംരക്ഷണ വകുപ്പ് നടത്തും. ഫയര്‍ഫോഴ്‌സിന്റെ സേവനം മൂന്ന് ദിനങ്ങളിലും പളളിയിലും പരിസരങ്ങളിലും ഉണ്ടാകും. വൈക്കം ഡിവൈ.എസ്.പിയുടെ നിയന്ത്രണത്തിൽ‍ നാല് സി.ഐ.മാരും ഇരുപത്തിരണ്ട് എസ്.ഐമാരും നൂറ്റി അറുപത് പോലീസുകാരുടെയും സേവനം ഉണ്ടാകും. മഫ്തിയിലുളള പോലീസ് ഉദ്യോഗസ്ഥർ‍ ദേവാലയത്തിലും ചെറിയ പളളിയിലും നിരീക്ഷണം നടത്തും. കുരിശിന്‍തൊട്ടിയിലും പളളിക്കവലയിലും പോലീസിന്റെ കണ്‍ട്രോൾ‍ റൂമുകൾ‍ ഉണ്ടാകും. പ്രത്യേക അനൗണ്‍സ്‌മെന്റ് സൗകര്യവും നടത്തും. ടൗണും പളളിയും പരിസര പ്രദേശവും പൂർ‍ണ്ണമായി ക്യാമറ നിരീക്ഷണത്തിലാക്കും. പളളി റോഡിലും കോഴാ മുതൽ‍ പാറ്റാനി ജങ്ഷന്‍ വരെയും അനധികൃതമായി പാർ‍ക്കുചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. പള്ളിറോഡിലും നടപ്പാതയിലുമുള്ള വ്യാപാരം ഒഴിവാക്കാന്‍ നടപടിയെടുക്കും.

സെന്റ് മേരീസ് ബോയ്‌സ് ഹൈസ്‌കൂൾ‍, ഹയർ സെക്കന്‍ഡറി സ്‌കൂൾ‍, ഗേൾ‍സ് ഹൈസ്‌കൂള്‍, കോളജ് റോഡ്, എൽ‍.പി ഗേൾ‍സ് സ്്കൂൾ‍ എന്നിവടങ്ങളിലാണ് പാർ‍ക്കിങ് ക്രമീകരിക്കും. യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കാന്‍ ജില്ലാ കളക്ടറെ സമീപിക്കും. പള്ളിക്കവലയില്‍ നിലവില്‍ തമ്പടിച്ചിട്ടുള്ള യാചകരെ ഒഴിവാക്കും. തടസം കൂടാതെ വൈദ്യുതി വിതരണം നടത്തുന്നതിന് കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി. സെന്‍ട്രല്‍ ജങ്ഷനില്‍ കാല്‍നടയാത്രയ്ക്ക് തടസം നില്‍ക്കുന്ന ട്രാന്‍സ്‌ഫോമർ‍ മാറ്റി സ്ഥാപിക്കും. അതിനാവശ്യമായ തുക പഞ്ചായത്ത് നല്‍കുമെന്ന് പ്രസിഡന്റ് പി.സി കുര്യന്‍ അറിയിച്ചു.

# ആർ‍ച്ച് പ്രീസ്റ്റ് ഡോ.ഫാ. ജോസഫ് തടത്തിൽ‍, സീനിയർ‍ സഹവികാരി കുര്യാക്കോസ് വെളളച്ചാലിൽ‍, സഹവികാരിമാരായ ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിളളിൽ‍, ഫാ. മാണി കൊഴുപ്പൻ‍കുറ്റി, ഫാ. ജോർ‍ജ് നെല്ലിക്കൽ‍ എന്നിവരും

>>ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർ‍മാൻ‍ സഖറിയാസ് കുതിരവേലി, ഉഴവൂർ‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആൻ‍സി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ പി.സി. കുര്യൻ‍ (കുറവിലങ്ങാട്), ആൻ‍സമ്മ സാബു (മരങ്ങാട്ടുപിളളി), ലിസി തോമസ് (കടപ്ലാമറ്റം), ജോണ്‍സണ്‍ കൊട്ടുകാപ്പളളി (ഞീഴൂർ‍), ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാതിരിമല, കുറവിലങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേഴ്‌സി റെജി, പഞ്ചായത്തംഗങ്ങളായ സിബി മാണി, ജോർ‍ജ് ജി. ചെന്നേലി, മിനിമോള്‍ ജോർജ്, സോഫി സജി, ഷൈജു പാവുത്തിയേൽ‍, പി.എൻ‍ മോഹനൻ‍, ആലീസ് തോമസ്, ബിജു ജോസഫ്, സജി ജോസഫ്, ത്രേസ്യാമ്മ ജോർ‍ജ് എന്നിവരും

>> കുറവിലങ്ങാട് എസ്.ഐ. ദീപു, കുറവിലങ്ങാട് വില്ലേജ് ഓഫീസർ‍ ബിനോ തോമസ് തുടങ്ങിയവരും കൂടാതെ വിവിധ സർ‍ക്കാർ വകുപ്പുകളില്‍ നിന്നുളള എൺപതോളം ഉദ്യോഗസ്ഥരും,

>>പളളി ട്രസ്റ്റിമാരായ ബിജു വാവാട്ടുതടം, മനോജ് കണ്ണംകുളം, അനൂപ് ഈറ്റാനിയേല്‍, ജോർ‍ജ് പൈനാപ്പിളളില്‍, പബ്ലിക്ക് അഫേഴ്‌സ് ചെയർമാന്‍ ജോജോ ആളോത്ത്, പളളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.