പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം സ​ന്ദ​ർ​ശി​ക്കുന്നതിനായി എത്തിച്ചേർന്ന ഇ​ടു​ക്കി രൂ​പ​താ​ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്‌ പ​ള്ളി​മേ​ട​യിലെ യോ​ഗ​ശാ​ല​യിൽ വെച്ച് ഇടവകപ്രതിനിധികൾ സ്വീകരണം നൽകി. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സീ​നി​യ​ർ സഹ​വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹ​വി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, പള്ളി ട്രസ്റ്റിമാർ, യോ​ഗ​പ്ര​തി​നി​ധി​ക​ൾ തുടങ്ങിയവർ ചേ​ർ​ന്ന് മെത്രാനെ സ്വീ​ക​രി​ച്ചു.

ഉ​റ​വി​ട​ങ്ങ​ളു​ടെ പു​ണ്യ​ഭൂ​മി​യാ​ണ് കു​റ​വി​ല​ങ്ങാ​ടെ​ന്ന് മാർ ജോൺ നെല്ലിക്കുന്നേലിനു നൽകിയ സ്വീകരണത്തിന് മറുപടിപ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

പ്ര​ള​യ​ദു​രി​ത​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത​യു​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശം ഉ​ൾ​പ്പെ​ട്ട​പ്പോ​ൾ സ​ഭ​യും പാ​ലാ രൂ​പ​ത​യും ഏ​റെ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​താ​യി ബി​ഷ​പ് ഓ​ർ​മ്മി​ച്ചു. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം മാർ ജോൺ നെല്ലിക്കുന്നേൽ ഏ​റ്റു​വാ​ങ്ങി