ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ പ്രകാശനം ചെയ്തു

Spread the love

2019 സെ​പ്റ്റം​ബ​ർ ഒ​ന്നിനു കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക ആ​തി​ഥ്യ​മ​രു​ളു​ന്ന കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി മ​ഹാ​സം​ഗ​മ​ത്തി​ന്‍റെ ലോ​ഗോ, മാ​ണ്ഡ്യ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ പ്രകാശനം ചെയ്തു.

പാ​ര​മ്പ​ര്യ​ങ്ങ​ളു​ടേ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പു​ണ്യ​ഭൂ​മി​യാ​ണ് കു​റ​വി​ല​ങ്ങാ​ടെ​ന്ന് മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ ലോഗോ പ്രകാശനമധ്യേ പറഞ്ഞു. ലോ​ഗോ ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രഫ. ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ ഏ​റ്റു​വാ​ങ്ങി. മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർത്ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ശ്വാ​സ​വും പാ​ര​മ്പര്യ​വും ചേ​ർ​ത്തു​നി​റു​ത്തി​യാ​ണ് ലോ​ഗോ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കു​റ​വി​ല​ങ്ങാ​ട് സ്ലീ​വാ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് ന​സ്രാ​ണി സം​ഗ​മം എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ലോ​ഗോ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കു​രി​ശി​ന്‍റെ നാ​ല് ഇ​ത​ളു​ക​ൾ കു​റ​വി​ല​ങ്ങാ​ട് നി​ന്ന് നാ​ല് ദി​ശ​ക​ളി​ലേ​ക്ക് വ​ള​ർ​ന്ന് ക്രൈ​സ്ത​വ സ​ഭ​യെ സൂ​ചി​പ്പി​ക്കും​വി​ധ​മാ​ണ് ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​രി​ശി​ലെ നാ​ല് മൊ​ട്ടു​ക​ൾ ക​ണ​ക്കെ​യു​ള്ള ചി​ത്രീ​ക​ര​ണം നാ​ല് സു​വി​ശേ​ഷ​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്നു. കു​രി​ശി​ലെ ചു​വ​പ്പ് മാ​ർ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തേ​യും പ​ശ്ചാ​ത്ത​ല​ത്തി​ലെ പ​ർ​പ്പി​ൾ രാ​ജ​കീ​യ​ത​യേ​യും വ്യ​ക്ത​മാ​ക്കു​ന്നു. കു​രി​ശി​നെ ചു​റ്റി​യു​ള്ള 12 വ​ല​യ​ങ്ങ​ൾ അ​പ്പ​സ്തോ​ല പാ​ര​ന്പ​ര്യം വി​ളി​ച്ചോ​തു​ന്നു.