കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിലെ മൂന്നു ദിനങ്ങൾ നീണ്ടുനിന്ന
. അനേകായിരങ്ങൾക്ക് ആത്മീയനുഭൂതി സമ്മാനിച്ചാണ് മൂന്ന്നോമ്പ് തിരുനാൾ സമാപിച്ചത്. മൂന്നുദിനം നീണ്ട തിരുനാളിലൂടെ നാനാജാതി മതസ്ഥരായ അനേകായിരങ്ങളാണ് മുത്തിയമ്മയുടെ തിരുസന്നിധിയിലെത്തി മടങ്ങിയത്. അടുത്തവർഷത്തെ മൂന്നുനോമ്പ് 2020 ഫെബ്രുവരി 3, 4, 5 തീയതികളിലാണ്. അതിനായി ഒരുവർഷം നീളുന്ന കാത്തിരിപ്പിലാണ് ഇടവസമൂഹം.
മുൻവർഷങ്ങളെ അപേക്ഷിച്ച് തിരുനാളിനെത്തിയ വിശ്വാസസമൂഹത്തിന്റെ സാന്നിധ്യം കൂടുതലായിരുന്നു. തിരുനാളിന്റെ എല്ലാ ദിവസങ്ങളിലും പങ്കെടുത്ത വിദേശികളടക്കമുള്ളവരുടെ എണ്ണത്തിലും വലിയ വർധനവായിരുന്നു ഇക്കുറി കാണാനായത്. ഇടവകയിലെ നൂറുകണക്കായ വോളണ്ടിയർമാരുടെ സേവനം തീർത്ഥാടകർക്ക് ഏറെ ഉപകാരപ്രദമായി.
തിരുന്നാളിന്റെ സമാപനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകി. സഭയുടെ അഭിമാനമാണ് കുറവിലങ്ങാടെന്ന് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അവഗണിക്കാനും നഷ്ടപ്പെടുത്താനുമാകാത്ത ആധ്യാത്മിക പാരമ്പര്യങ്ങളുടെ നാടാണ് കുറവിലങ്ങാട്. പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുന്ന മണ്ണാണ് കുറവിലങ്ങാട്. ചരിത്രമെന്നത് ജീവന്റെയും ജീവിതത്തിന്റെയും അധ്യാപകനാണ്. കുറവിലങ്ങാടിന്റെ ചരിത്രം പഴങ്കഥയായോ കടംകഥയായോ തീർന്നുപോകുകയില്ല. അർഥമുള്ള മാണിക്യമാണ് ഇവിടത്തെ ചരിത്രം. നസ്രാണി പാരമ്പര്യത്തിന്റെ അക്ഷയഖനിയാണ് കുറവിലങ്ങാട് – മാർ കല്ലറങ്ങാട്ട് പറഞ്ഞു.