മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും

Spread the love

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യു​ടെ കുരിശുപള്ളിയാ​യ കോ​ഴാ സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യി​ൽ മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും മാർച്ച് 19 ന് ചൊവാഴ്ച്ച ​ന​ട​ക്കും. രാ​വി​ലെ 10.00 ​ന് വ​യ​ലാ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പേ​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 12.00 ന് ​ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വ​ദി​ക്കും. സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രായ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സ്പെ​ഷൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത്, ദേ​വ​മാ​താ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു ക​വ​ള​മ്മാ​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

പാ​ച​ക​രം​ഗ​ത്ത് പ്ര​ശ​സ്ത​നാ​യ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഊ​ട്ടു​നേ​ർ​ച്ച ത​യാ​റാ​ക്കു​ന്ന​ത്. നേ​രി​ട്ട് എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കാ​യി നേ​ർ​ച്ച​ച്ചോ​റും പാ​യ​സ​വും പാ​ഴ്സ​ലാ​യി ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

തി​രു​നാ​ൾ ദി​ന​ത്തി​ൽ മാ​ർ യൗ​സേ​പ്പി​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി പു​ഷ്പ​വ​ടി എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ, സോ​ണ്‍ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, സോ​ണ്‍ ലീ​ഡ​ർ സു​നി​ൽ ഒ​ഴു​ക്ക​നാ​ക്കു​ഴി (ചെ​യ​ർ​മാ​ൻ), യോ​ഗ​പ്ര​തി​നി​ധി ഷി​ബു തെ​ക്കു​പു​റം (ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മാ​ർ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​തി​രു​നാ​ളും ഊ​ട്ടു​നേ​ർ​ച്ച​യും