ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ആ​ദ​ര​വും അം​ഗീ​കാ​ര​വു​മൊ​രു​ക്കി യുവജനങ്ങൾ

Spread the love

ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ആ​ദ​ര​വും അം​ഗീ​കാ​ര​വു​മൊ​രു​ക്കി യുവജനങ്ങൾ. കുറവിലങ്ങാട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീർത്ഥാടന ഇ​ട​വ​ക​യിലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളാ​ണ് ഇടവകയിലെ മു​തി​ർ​ന്ന ത​ല​മു​റ​യ്ക്ക് ആ​ദ​ര​വൊ​രു​ക്കി​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ട​വ​യിലെ 70 വ​യ​സ് പി​ന്നി​ട്ട​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു “ആദരവ് 2019” എ​ന്ന പേ​രി​ൽ ഇന്നലെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. പേ​ര​ക്കു​ട്ടി​ക​ളു​ടെ പ്രാ​യ​ത്തി​ലു​ള്ള​വ​ർ സം​ഘാ​ട​ക​രാ​യി ആ​ദ​ര​വ് അ​റി​യി​ച്ച​ത് മു​തി​ർ​ന്ന ത​ല​മു​റ​യ്ക്കും ഏ​റെ സ​ന്തോ​ഷം പ​ക​ർ​ന്നു.

രാവിലെ പത്തുമണിക്ക് തുടങ്ങിയ സംഗമത്തിൽ, ദമ്പതി​ക​ള​ട​ക്കം മു​ന്നൂ​റോ​ളം പേ​ർ എത്തിയിരുന്നു.. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ആ​ദ​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ പ​ല മു​തി​ർ​ന്ന​വ​രു​ടെ​യും ക​ണ്ണു​ക​ളി​ൽ ആ​ന​ന്ദ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ന​ന​വ് പ്ര​ക​ട​മാ​യി. സം​ഗ​മ​ത്തി​ൽ ത​ങ്ങ​ളു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും പ​ഴ​യ കൂ​ട്ടു​കാ​രെ​യു​മൊ​ക്കെ കാ​ണാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​വും പ​ല​രി​ലും പ്ര​ക​ട​മാ​യി​രു​ന്നു. നോ​മ്പു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത് കു​മ്പസാ​ര​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യി​ലും എ​ല്ലാ​വ​രും പ​ങ്കെ​ടു​ത്തു. ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​വ​ർ​ക്കും കു​റ​വി​ല​ങ്ങാ​ട് മു​ത്തി​യ​മ്മ​യു​ടെ തി​രു​സ്വ​രൂ​പം ഉ​പ​ഹാ​ര​മാ​യി ന​ൽ​കി. സ്നേ​ഹ​വി​രു​ന്നി​ലും സം​ഘാ​ട​ക​രും പ​ങ്കാ​ളി​ക​ളും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്തു.

ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ ജോ​സ​ഫ് ത​ട​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കി. എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡി​ബി​ൻ വാ​ഴ​പ​റമ്പി​ൽ, ആ​ൻ മേ​രി നാ​യ​രു​മ​ല​യി​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ സോ​ണി പു​ത്ത​ൻ​ക​ണ്ടം, അ​ലീ​ന ബാ​ബു, ഭാ​ര​വാ​ഹി​ക​ളാ​യ അ​ജോ ജോ​സ​ഫ്, ബോ​ണി ജ​യിം​സ്, ബി​ബി​ൻ ബെ​ന്നി, ഡെ​ൻ​സി ജോ​ണ്‍ കൂ​റ്റാ​ര​പ്പി​ള്ളി​ൽ, ആ​ഷ്‌​ലി മ​രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ സഹവി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, സ്പെഷൽ ക​ണ്‍​ഫെ​സ​ർ ഫാ. ​ജോ​ർ​ജ് നി​ര​വ​ത്ത് എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മ്മി​ക​രാ​യി.

https://www.facebook.com/KuravilangadChurchOfficial/posts/2062653273832766

ജീ​വി​ത സാ​യാ​ഹ്ന​ത്തി​ലെ​ത്തി​യ​വ​ർ​ക്ക് ആ​ദ​ര​വും അം​ഗീ​കാ​ര​വു​മൊ​രു​ക്കി യുവജനങ്ങൾ