കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി കുറവിലങ്ങാട് ഇടവകയിൽ നിന്നുള്ള പ്രത്യേക തീർത്ഥാടക സംഘം വിശുദ്ധ നാട്ടിലെത്തി വിവിധ പുണ്യദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. മൗണ്ട് നെബോ, തിരുക്കല്ലറയുടെ ദേവാലയം, തിരുപ്പിറവി ദേവാലയം എന്നിവിടങ്ങളിൽ വിശുദ്ധ കുർബാനയർപ്പണവും നടത്തി.
മഹാസംഗമം ജനറൽ കണ്‍വീനർ ഫാ. തോമസ് കുറ്റിക്കാട്ട്, സഹവികാരിമാരായ ഫാ. മാത്യു വെണ്ണായപ്പിള്ളിൽ, ഫാ. മാണി കൊഴുപ്പൻകുറ്റി എന്നിവരുടെ നേതൃത്വത്തിലാണ് 48 അംഗസംഘം വിശുദ്ധനാട്ടിലെ വിവിധ പുണ്യദേവാലയങ്ങൾ സന്ദർശിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത്.
തിരുക്കല്ലറ ദേവാലയം, മംഗളവാർത്ത ദേവാലയം, ഗദ്സെമിനിലെ ദേവാലയം എന്നിവിടങ്ങളിൽ വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടത്തും. തീർത്ഥാടകസം ഘം ജൂണ്‍ രണ്ടിന് തിരികെയെത്തും.