നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി തീർത്ഥാടകസംഘം വി​ശു​ദ്ധ നാ​ട്ടി​ൽ

Spread the love

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി കുറവിലങ്ങാട് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക തീർത്ഥാടക സം​ഘം വി​ശു​ദ്ധ നാ​ട്ടി​ലെ​ത്തി വിവിധ പുണ്യദേവാലയങ്ങളിൽ പ്ര​ത്യേ​ക പ്രാ​ർ​ത്ഥന​ക​ൾ നടത്തി. മൗ​ണ്ട് നെ​ബോ, തി​രു​ക്ക​ല്ല​റ​യു​ടെ ദേ​വാ​ല​യം, തി​രു​പ്പിറ​വി ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണ​വും ന​ട​ത്തി.

മഹാസം​ഗ​മം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സഹവി​കാ​രി​മാ​രാ​യ ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് 48 അം​ഗ​സം​ഘം വി​ശു​ദ്ധ​നാ​ട്ടി​ലെ വിവിധ പുണ്യദേവാലയങ്ങൾ സന്ദർശിച്ച് പ്ര​ത്യേ​ക പ്രാ​ർ​ത്ഥനകൾ ന​ട​ത്തു​ന്ന​ത്.

തി​രു​ക്ക​ല്ല​റ ദേ​വാ​ല​യം, മം​ഗ​ള​വാ​ർത്ത ദേ​വാ​ല​യം, ഗ​ദ്സെ​മി​നി​ലെ ദേ​വാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ത്യേ​ക പ്രാ​ർ​ത്ഥന​ക​ളും ന​ട​ത്തും. തീർത്ഥാടകസം ഘം ജൂ​ണ്‍ ര​ണ്ടിന് ​തി​രി​കെ​യെ​ത്തും.

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ വിജയത്തിനായി കുറവിലങ്ങാട് ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള പ്ര​ത്യേ​ക തീർത്ഥാടക സം​ഘം വി​ശു​ദ്ധ നാ​ട്ടി​ലെ​ത്തി വിവിധ പുണ്യദേവാലയങ്ങളിൽ പ്ര​ത്യേ​ക പ്രാ​ർ​ത്ഥന​ക​ൾ നടത്തി