കേരളാ ടീം ക്യാപ്റ്റൻ ടോമോൻ ടോമിയെ ആദരിച്ചു

Spread the love

ഹരിയാനയിൽ വെച്ചു നടന്ന നാഷണൽ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്ന കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ വിദ്യാർത്ഥി ടോമോൻ ടോമിയെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.

ഗ്രാമപ​ഞ്ചാ​യ​ത്ത് വൈസ് പ്ര​സി​ഡ​ന്റ് മേ​ഴ്സി റെ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ സി​ബി മാ​ണി, ജോ​ർ​ജ് ജി. ചെ​ന്നേ​ലി​ൽ, മി​നി​മോ​ൾ ജോ​ർ​ജ്, മെമ്പർ പി.​എ​ൻ. മോ​ഹ​ന​ൻ തുടങ്ങിയവർ അനുമോദിച്ചു പ്രസംഗിച്ചു.